---
title: "ഗോവയിൽ നിന്ന് ലഹരിക്കടത്ത് ;  പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ പിടിയിൽ"
english_title: "Drug smuggling from Goa; Youth arrested in Kannur with MDMA hidden in his pants pocket"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362482/drug-smuggling-from-goa-youth-arrested-in-kannur-with-mdma-hidden-in-his-pants-pocket"
published_at: "2026-05-29T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1937cfe63e5_6a1926b54258c_kannur_mdma.jpg"
keywords: ["Drug", "Smuggling", "Arrest", "MDMA", "Kannur"]
---

# ഗോവയിൽ നിന്ന് ലഹരിക്കടത്ത് ;  പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

> **Lead Summary:** റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.എട്ടിക്കുളം രാമന്തളി സ്വദേശി നഫീസ മൻസിലിൽ മുഹമ്മദ് തസ്ലീം എൻ.പി. ആണ് പോലീസിന്റെ പിടിയിലായത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിനു സമീപമുള്ള റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

## Article Content

റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.എട്ടിക്കുളം രാമന്തളി സ്വദേശി നഫീസ മൻസിലിൽ മുഹമ്മദ് തസ്ലീം എൻ.പി. ആണ് പോലീസിന്റെ പിടിയിലായത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിനു സമീപമുള്ള റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ യുവാവിന്റെ പാന്റിന്റെ പോക്കറ്റിൽ സിപ്പ് ലോക്ക് കവറിലാക്കി സൂക്ഷിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തി. ഇതിനു പുറമെ 2510 രൂപ, ഒരു ഐഫോൺ, ആധാർ കാർഡ്, എടിഎം കാർഡ് എന്നിവയും യുവാവിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.

ഗോവയിൽ നിന്നും ട്രെയിൻ മാർഗം മയക്കുമരുന്ന് പയ്യന്നൂരിൽ എത്തിച്ച് വില്പന നടത്തുകയാണ് യുവാവ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362482/drug-smuggling-from-goa-youth-arrested-in-kannur-with-mdma-hidden-in-his-pants-pocket)