---
title: "ലോക വിശപ്പ് ദിനം ;  കൂത്തുപറമ്പ് ഷീറോസ് ഇന്റർനാഷണൽ വൈസ് വുമൺസ് ക്ലബ്ബ് അംഗങ്ങൾ പാലാപ്പറമ്പ് അഗതിമന്ദിരം സന്ദർശിച്ചു"
english_title: "World Hunger Day; Koothuparamba Sheros International Vice Women's Club members visited Palaparamba Homestay"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362379/world-hunger-day-koothuparamba-sheros-international-vice-womens-club-members-visited-palaparamba-homestay"
published_at: "2026-05-28T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a18385135206_Untitled-3_copy.jpg"
keywords: []
---

# ലോക വിശപ്പ് ദിനം ;  കൂത്തുപറമ്പ് ഷീറോസ് ഇന്റർനാഷണൽ വൈസ് വുമൺസ് ക്ലബ്ബ് അംഗങ്ങൾ പാലാപ്പറമ്പ് അഗതിമന്ദിരം സന്ദർശിച്ചു

> **Lead Summary:** കൂത്തുപറമ്പ്: ലോക വിശപ്പ് ദിനാചരണത്തിന്റെ ഭാഗമായി പാലാപറമ്പ് സ്നേഹനികേതൻ അഗതി മന്ദിരം സന്ദർശിച്ചു.ക്ലബ്ബിന്റെ സാമൂഹ്യ ക്ഷേമ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

കൂത്തുപറമ്പ്: ലോക വിശപ്പ് ദിനാചരണത്തിന്റെ ഭാഗമായി പാലാപറമ്പ് സ്നേഹനികേതൻ അഗതി മന്ദിരം സന്ദർശിച്ചു.ക്ലബ്ബിന്റെ സാമൂഹ്യ ക്ഷേമ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

അന്തേവാസികൾക്ക് ഭക്ഷണത്തിനുള്ള തുക സംഭാവന നൽകുകയും അവരോടൊപ്പം അംഗങ്ങൾ ഉച്ച ഭക്ഷണം കഴിക്കുകയും ചെയ്തു.

പ്രസിഡണ്ട് സി. വി. സുരഭിയുടെ അധ്യക്ഷയിൽ ചേർന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി പി ഷമീല തുക സ്നേഹനികേതൻ ഡയറക്ടർ സിസ്റ്റർ.ആൽഫിക്ക് കൈമാറി.

ക്ലബ്ബ് സെക്രട്ടറി സവിത എ ടി, ട്രഷറർ രമണി എം അംഗങ്ങളായ കെ സുധാകരൻ എം മധുമതി അനിലകുമാരി കെ കെ, വൈജയന്തി സി വി, വസന്ത വിജയൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362379/world-hunger-day-koothuparamba-sheros-international-vice-womens-club-members-visited-palaparamba-homestay)