---
title: "മംഗലാപുരത്തു നിന്നും യാചക വേഷത്തിൽ  വീട്ടിൽ കയറി 20 പവനുമായി രക്ഷപ്പെട്ട രണ്ടംഗസംഘം കോഴിക്കോട്ട് പിടിയിൽ ; പ്രതികളെ കുടുക്കിയത്  ആർപിഎഫിന്റെ ജാഗ്രത"
english_title: "A two-member gang from Mangalore who entered a house disguised as beggars and escaped with 20 Pawan was arrested in Kozhikode; RPF vigilance trapped the accused"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362376/a-two-member-gang-from-mangalore-who-entered-a-house-disguised-as-beggars-and-escaped-with-20-pawan-was-arrested-in-kozhikode-rpf-vigilance-trapped-the-accused"
published_at: "2026-05-28T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1833e9dab66_Untitled-2_copy.jpg"
keywords: []
---

# മംഗലാപുരത്തു നിന്നും യാചക വേഷത്തിൽ  വീട്ടിൽ കയറി 20 പവനുമായി രക്ഷപ്പെട്ട രണ്ടംഗസംഘം കോഴിക്കോട്ട് പിടിയിൽ ; പ്രതികളെ കുടുക്കിയത്  ആർപിഎഫിന്റെ ജാഗ്രത

> **Lead Summary:** മംഗലാപുരത്ത് ആളില്ലാത്ത വീട്ടിൽ കയറി വൻ മോഷണം നടത്തി രക്ഷപ്പെട്ട യുവതിയെയും, യുവാവിനെയും ആർ പി എഫിന്റെ പ്രത്യേക സംഘം പിടികൂടി. മംഗലാപുരം പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് വച്ചാണ് ആർ പി എഫ് പ്രതികളെ പിടികൂടിയത്.

## Article Content

മംഗലാപുരത്ത് ആളില്ലാത്ത വീട്ടിൽ കയറി വൻ മോഷണം നടത്തി രക്ഷപ്പെട്ട യുവതിയെയും, യുവാവിനെയും ആർ പി എഫിന്റെ പ്രത്യേക സംഘം പിടികൂടി. മംഗലാപുരം പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് വച്ചാണ് ആർ പി എഫ് പ്രതികളെ പിടികൂടിയത്.

മെയ് 23 നാണ് മംഗലാപുരത്തെ കദ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടന്നത്. യാചക വേഷത്തിലെത്തിയവരാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയ പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്നാണ് ബുധനാഴ്ച ഉച്ചയോടെ സംഘം മംഗലാപുരത്തു നിന്നും ചെന്നൈ മെയിലിൽ സഞ്ചരിക്കുന്നതായ വിവരം കദ്രി ഇൻസ്പെക്ടർ മനോഹർ റെയിൽവെ എസിപി സ്ക്വാഡിനും, റയിൽവേ ക്രൈം സെക്ഷനും കൈമാറിയത്. ജനറൽ കമ്പാർട്ടുമെന്റിലായിരുന്നു യാത്രയെന്നതിനാൽ പ്രതികളെ തിരിച്ചറിയുന്നത് പ്രയാസമായിരുന്നു. ഒടുവിൽ കോഴിക്കോടെത്തിയപ്പോഴാണ് യുവതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. ഇവരുടെ കൂടെ ഉണ്ടായിരുന്ന യുവാവിനെയും സ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആർപിഎഫ് കണ്ണൂർ,കോഴിക്കോട് ഇൻസ്‌പെക്ടർമാരായ വർഗീസ്, കേശവദാസ്, ഇന്റലിജൻസ് ഓഫീസർ ജിതിൻ,മറ്റ് ഉദ്യോഗസ്ഥരായ സുധീർ മനോഹർ,ഷാലു,ബിബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362376/a-two-member-gang-from-mangalore-who-entered-a-house-disguised-as-beggars-and-escaped-with-20-pawan-was-arrested-in-kozhikode-rpf-vigilance-trapped-the-accused)