---
title: "ഐ.വി ദാസിന്റെ ഭാര്യ സുശീല നിര്യാതയായി ; സംസ്ക്കാരം നാളെ രാവിലെ 10ന്"
english_title: "I.V. Das's wife Susheela passes away; funeral to be held tomorrow at 10 am"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362352/iv-dass-wife-susheela-passes-away-funeral-to-be-held-tomorrow-at-10-am"
published_at: "2026-05-28T15:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1817652af7d_Untitled-1_copy.jpg"
keywords: ["Susheela", "passes away"]
---

# ഐ.വി ദാസിന്റെ ഭാര്യ സുശീല നിര്യാതയായി ; സംസ്ക്കാരം നാളെ രാവിലെ 10ന്

> **Lead Summary:** ഗ്രന്ഥശാല പ്രവർത്തന രംഗത്തും സാമൂഹിക-രാഷ്ട്രീയ മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന എഴുത്തുകാരനും സി.പി.എം നേതാവുമായ പരേതനായ ഐ.വി. ദാസിന്റെ ഭാര്യ സുശീല നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

## Article Content

ഗ്രന്ഥശാല പ്രവർത്തന രംഗത്തും സാമൂഹിക-രാഷ്ട്രീയ മേഖലകളിലും സജീവ സാന്നിധ്യമായിരുന്ന എഴുത്തുകാരനും സി.പി.എം നേതാവുമായ പരേതനായ ഐ.വി. ദാസിന്റെ ഭാര്യ സുശീല നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

പ്രദേശത്തെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളോട് ആത്മബന്ധം പുലർത്തിയിരുന്ന സുശീല, കുടുംബത്തിനും നാട്ടുകാർക്കും ഏറെ പ്രിയങ്കരയായിരുന്നു. നിരവധി വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞുനിന്ന ഐ.വി. ദാസിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയായി നിന്ന വ്യക്തിയെന്ന നിലയിലും അവർ അറിയപ്പെട്ടിരുന്നു.

മകൻ : പരേതനായ ഡോ. ഐ.വി. ബാബു.

മരുമകൾ : ലത (വടകര).

സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് മൊകേരി പാറേമ്മലിലെ വീട്ടുവളപ്പിൽ നടക്കും. നിരവധി രാഷ്ട്രീയ, സാംസ്കാരിക, ഗ്രന്ഥശാല പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362352/iv-dass-wife-susheela-passes-away-funeral-to-be-held-tomorrow-at-10-am)