---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം  ഇന്ന് മുതൽ"
english_title: "Kottiyoor Vaisakhi Mahotsavam: Vehicle restrictions to be lifted from today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362232/kottiyoor-vaisakhi-mahotsavam-vehicle-restrictions-to-be-lifted-from-today"
published_at: "2026-05-28T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17b280d6d09_Untitled-2_copy.jpg"
keywords: ["Kottiyur", "Temble", "Mahotsavam", "Vehicle", "Restriction", "Today"]
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം: വാഹന നിയന്ത്രണം  ഇന്ന് മുതൽ

> **Lead Summary:** വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം എർപ്പെടുത്തിയതായി കേളകം പോലീസ് അറിയിച്ചു.

## Article Content

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാൽചുരം-ബായ്സ് ടൗൺ ചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം എർപ്പെടുത്തിയതായി കേളകം പോലീസ് അറിയിച്ചു.

നെയ്യാട്ടം നടക്കുന്ന മെയ് 28 മുതൽ ജൂൺ 24 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരവാഹനങ്ങൾ നെടുംപൊയിൽ-പേരിയ ചുരം റോഡിലൂടെ പോകണമെന്നാണ് നിർദേശം.

വയനാട്ടിൽ നിന്നും പാൽചുരം വഴി കൊട്ടിയൂരിലേക്ക് വരുന്ന വാഹനങ്ങൾ തിരികെ നെടുംപൊയിൽ-പേരിയ ചുരം വഴി പോകണമെന്നും പോലീസ് അറിയിച്ചു. ഉത്സവത്തിനോടനുബന്ധിച്ചുണ്ടാകുന്ന വൻ ജനത്തിരക്ക് നിയന്ത്രിക്കാൻ കന്നഡ സംസാരിക്കാനറിയുന്നവരടക്കം 600 പോലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362232/kottiyoor-vaisakhi-mahotsavam-vehicle-restrictions-to-be-lifted-from-today)