---
title: "പിണറായിയുടെ വീടിന് മുന്നിൽ വൻസംഘർഷം ; ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചുതകർത്ത് സിപിഎം പ്രവർത്തകർ, ഉദ്യോഗസ്ഥർക്കും പരിക്ക്"
english_title: "Massive clash in front of Pinarayi's house; CPM workers vandalise ED officials' vehicle, officials also injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362150/massive-clash-in-front-of-pinarayis-house-cpm-workers-vandalise-ed-officials-vehicle-officials-also-injured"
published_at: "2026-05-27T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16c4fa68cff_Untitled-1_copy.jpg"
keywords: ["CPM", "ED", "Pinarayi Vijayan", "House"]
---

# പിണറായിയുടെ വീടിന് മുന്നിൽ വൻസംഘർഷം ; ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചുതകർത്ത് സിപിഎം പ്രവർത്തകർ, ഉദ്യോഗസ്ഥർക്കും പരിക്ക്

> **Lead Summary:** മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായിയുടെ തലസ്ഥാനത്തെ വീടിന് മുന്നിൽ വൻ സംഘർഷം. റെയ്ഡിന് ശേഷം ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങി കാറിൽ കയറിയ ശേഷമാണ് സംഘര്‍ഷം കനത്തത്. ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു.

## Article Content

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായിയുടെ തലസ്ഥാനത്തെ വീടിന് മുന്നിൽ വൻ സംഘർഷം. റെയ്ഡിന് ശേഷം ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങി കാറിൽ കയറിയ ശേഷമാണ് സംഘര്‍ഷം കനത്തത്. ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു.

പൊലീസും പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. വാഹനം തകര്‍ത്ത പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. എട്ടരമണിക്കൂറാണ് ഇഡി റെയ്ഡ് നീണ്ടുനിന്നത്. പിണറായിയുടെ 2 വീടുകളിലടക്കം 12 ഇടങ്ങളിലാണ് പരിശോധന നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362150/massive-clash-in-front-of-pinarayis-house-cpm-workers-vandalise-ed-officials-vehicle-officials-also-injured)