---
title: "ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ സകല കലാനിലയം പ്രവർത്തനം തുടങ്ങി"
english_title: "Sakala Kala Nilayam started functioning under Chokli Kanjira."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362018/sakala-kala-nilayam-started-functioning-under-chokli-kanjira"
published_at: "2026-05-27T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1663a189029_Untitled-2_copy.jpg"
keywords: []
---

# ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ സകല കലാനിലയം പ്രവർത്തനം തുടങ്ങി

> **Lead Summary:** ചൊക്ലി: ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ സകല കലാനിലയം പ്രവർത്തനം തുടങ്ങിഏത് പ്രായക്കാർക്കും പരിശീലനം നൽകുന്ന രീതിയിലാണ് സകലയുടെ പ്രവർത്തനം. ചൊക്ലി കാഞ്ഞിരത്തിൻ കീഴിലിൽ കലാസാംസ്കാരിക രംഗത്ത് പുതുമയാർന്നതും , വേറിട്ടതുമായ ലക്ഷ്യത്തോടെയാണ് ഈ സംരംഭം തുടങ്ങിവച്ചിരിക്കുന്നത്.

## Article Content

ചൊക്ലി: ചൊക്ലി കാഞ്ഞിരത്തിൻ കീഴിൽ സകല കലാനിലയം പ്രവർത്തനം തുടങ്ങിഏത് പ്രായക്കാർക്കും പരിശീലനം നൽകുന്ന രീതിയിലാണ് സകലയുടെ പ്രവർത്തനം. ചൊക്ലി കാഞ്ഞിരത്തിൻ കീഴിലിൽ കലാസാംസ്കാരിക രംഗത്ത് പുതുമയാർന്നതും , വേറിട്ടതുമായ ലക്ഷ്യത്തോടെയാണ് ഈ സംരംഭം തുടങ്ങിവച്ചിരിക്കുന്നത്.

കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ്മ സകല കലാലയം ഉദ്ഘാടനം ചെയ്തു.നൃത്തം, സംഗീതം, ഉപകരണ സംഗീതം , അഭിനയം , ഓട്ടൻതുള്ളൽ , ഭരതനാട്യം മോഹിനിയാട്ടം , കുച്ചുപ്പുടി , കേരള നടനം. എന്നീ ഇനങ്ങളിൽ വിദഗ്ധരായ അധ്യാപകർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .

കലാപരമായി അണിയിച്ചൊരുക്കിയതും വിശാലവുമായ ക്ലാസ് മുറികളാണ് സകലയുടെ പ്രത്യേകത. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാൻ സൂമ്പ ഡാൻസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ യൂനിവേഴ്സിറ്റി കലോത്സവ മത്സരങ്ങളിലേക്കുള്ള എല്ലായിനങ്ങളും ഇവിടെ പ്രത്യേക കോഴ്സ് ആയി പരിശീലിപ്പിച്ചു കൊടുക്കുന്നു . എല്ലാ പഠിതാക്കൾക്കും മാസാന്ത്യത്തിൽ വ്യക്തിത്വ വികസന ക്ലാസുകൾ സൗജന്യമായി നൽകുന്നു.

സകല കലാലയത്തിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ സകല കലാനിലയം ഡയറക്ടർ സവ്യ സാചി സ്വാഗതം പറഞ്ഞു. ചൊക്ലി ഗ്രാമപഞ്ചായത്ത് അംഗം എൻ പി സജിത അധ്യക്ഷത വഹിച്ചു.. കലാമണ്ഡലം മഹേന്ദ്രൻ ,സിനിമാ നാടക പ്രവർത്തക നിഹാരിക എസ് മോഹൻ , ജയേഷ് ടി ദയാനന്ദൻ മാസ്റ്റർ, ജയതിലകൻ മാസ്റ്റർ , . ഷാജി പി എം എന്നിവർ ആശംസകൾ നേർന്നു .സി കേരളം ഡ്രാമ ജൂനിയർ വിന്നർ സോഷ്യൽ സുമേഷിന അനുമോദിച്ചു . സകല ഡയറക്ടർ പ്രജിഷ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362018/sakala-kala-nilayam-started-functioning-under-chokli-kanjira)