---
title: "കോഴിക്കോട്  വീടിനകത്ത്  വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍"
english_title: "Student shot dead inside house in Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/362011/student-shot-dead-inside-house-in-kozhikode"
published_at: "2026-05-27T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a165bfc1b0dd_Untitled-1_copy.jpg"
keywords: ["Student", "Dead", "House", "Kozhikode"]
---

# കോഴിക്കോട്  വീടിനകത്ത്  വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍

> **Lead Summary:** കോഴിക്കോട് പന്തീരങ്കാവില്‍ വീടിനകത്ത് വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍. പാറക്കുളം സ്വദേശി കാര്‍ത്തിക്കിനെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിദ്യാര്‍ത്ഥി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.

## Article Content

കോഴിക്കോട് പന്തീരങ്കാവില്‍ വീടിനകത്ത് വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച നിലയില്‍. പാറക്കുളം സ്വദേശി കാര്‍ത്തിക്കിനെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിദ്യാര്‍ത്ഥി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം.

വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.കാർത്തിക്കിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ത്തിക് ഷൂട്ടിംഗ് പരിശീലനം നടത്തുമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകൂ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/362011/student-shot-dead-inside-house-in-kozhikode)