---
title: "നെഞ്ചിടിപ്പോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ; പ്ലസ് ടു പരീക്ഷാഫലം ഇന്ന്  വൈകിട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും                              "
english_title: "Students and parents are heartbroken; Minister N. Shamsuddin will announce the Plus Two exam results today at 3 pm"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361865/students-and-parents-are-heartbroken-minister-n-shamsuddin-will-announce-the-plus-two-exam-results-today-at-3-pm"
published_at: "2026-05-26T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15457315da2_images_(9).jpg"
keywords: []
---

# നെഞ്ചിടിപ്പോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ; പ്ലസ് ടു പരീക്ഷാഫലം ഇന്ന്  വൈകിട്ട് മൂന്നിന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും                              

> **Lead Summary:** സംസ്ഥാനത്തെ ഹയർസെക്കണ്ടറി (പ്ലസ് ടു) പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തുക. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് പരീക്ഷകൾ റദ്ദാക്കേണ്ടി വന്ന ഗൾഫ് മേഖലകളിലെ ഫലപ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാകും.

## Article Content

സംസ്ഥാനത്തെ ഹയർസെക്കണ്ടറി (പ്ലസ് ടു) പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തുക. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് പരീക്ഷകൾ റദ്ദാക്കേണ്ടി വന്ന ഗൾഫ് മേഖലകളിലെ ഫലപ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാകും.

മന്ത്രിയായി ചുമതലയേറ്റ ശേഷം എൻ. ഷംസുദ്ദീൻ നടത്തുന്ന ആദ്യ പരീക്ഷാ ഫലപ്രഖ്യാപനമാണിത്. 4.52 ലക്ഷം വിദ്യാർഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്.

പിആർഡിയുടെ ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലൂടെയും സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361865/students-and-parents-are-heartbroken-minister-n-shamsuddin-will-announce-the-plus-two-exam-results-today-at-3-pm)