---
title: "തളിപ്പറമ്പിൽ മസ്ജിദിന് സമീപത്ത് പത്തിവിരിച്ച് ഉഗ്രൻ മൂർഖൻ"
english_title: " cobra near a mosque in Taliparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361840/cobra-near-a-mosque-in-taliparamba"
published_at: "2026-05-26T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1537e54a4fe_Untitled-4_copy.jpg"
keywords: ["Cobra", "Mosque", "Taliparamba"]
---

# തളിപ്പറമ്പിൽ മസ്ജിദിന് സമീപത്ത് പത്തിവിരിച്ച് ഉഗ്രൻ മൂർഖൻ

> **Lead Summary:** തളിപ്പറമ്പ സയ്യിദ്‌നഗർ മസ്‌ജിദിന് സമീപത്ത് നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് സംഭവം. മർച്ചൻ്റ്സ് അസോസിയേഷൻ തളിപ്പറമ്പ യൂണിറ്റ് പ്രസിഡണ്ട് കെ.എസ്.റിയാസ് ആണ് പാമ്പിനെ ആദ്യം കണ്ടത്.

## Article Content

തളിപ്പറമ്പ സയ്യിദ്‌നഗർ മസ്‌ജിദിന് സമീപത്ത് നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് സംഭവം. മർച്ചൻ്റ്സ് അസോസിയേഷൻ തളിപ്പറമ്പ യൂണിറ്റ് പ്രസിഡണ്ട് കെ.എസ്.റിയാസ് ആണ് പാമ്പിനെ ആദ്യം കണ്ടത്.

പള്ളിയിൽ നിന്ന് അദേഹം ഇറങ്ങിവരുമ്പോൾ റോഡിലൂടെ ഇഴ ഞ്ഞുനീങ്ങിയ പാമ്പ് സമീപത്തെ മാളത്തിൽ ഒളിക്കുന്നതായാണ് കണ്ടത്. തുടർന്ന് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു.

റേഞ്ച് ഓഫീസർ സനീപ് കൃഷ്ണന്റെ നിർദേശ പ്രകാരം റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരം പരിശ്രമിച്ചാണ് മാളത്തിൽ നിന്ന് പാമ്പിനെ പിടികൂടിയത്. തുടർന്ന് മൂർഖനെ ആവാസവ്യവസ്ഥയിലേക്ക് വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361840/cobra-near-a-mosque-in-taliparamba)