---
title: "സി പി എം മുൻ പെരിങ്ങളം ലോക്കൽ സെക്രട്ടറി കെകെ അനൂപ്കുമാർ അനുസ്മരണവും ; പി.കെ പ്രവീൺ എംഎൽഎ ക്കുള്ള സ്വീകരണവും നടന്നു."
english_title: "A memorial service for former CPM Peringalam local secretary KK Anoopkumar and a reception for MLA PK Praveen were held."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361794/a-memorial-service-for-former-cpm-peringalam-local-secretary-kk-anoopkumar-and-a-reception-for-mla-pk-praveen-were-held"
published_at: "2026-05-26T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a151ca598048_cvcvcv.jpg"
keywords: ["CPM", "Peringalam", "Socal Secretary", "MLA PK Praveen"]
---

# സി പി എം മുൻ പെരിങ്ങളം ലോക്കൽ സെക്രട്ടറി കെകെ അനൂപ്കുമാർ അനുസ്മരണവും ; പി.കെ പ്രവീൺ എംഎൽഎ ക്കുള്ള സ്വീകരണവും നടന്നു.

> **Lead Summary:** പാനൂർ: പാനൂർ സിപിഐ എം മുൻ പെരിങ്ങളം ലോക്കൽ സെക്രട്ടറിയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കെകെ അനൂപ് കുമാറിൻ്റെ ഏഴാം ചരമ വാർഷിക ദിനാചാരണവും കൂത്തുപറമ്പ് മണ്ഡലം എംഎൽഎ പി കെ പ്രവീണിനുള്ള സ്വീകരണവും സൗത്ത് കണ്ണംവെള്ളിയിൽ സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: പാനൂർ സിപിഐ എം മുൻ പെരിങ്ങളം ലോക്കൽ സെക്രട്ടറിയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കെകെ അനൂപ് കുമാറിൻ്റെ ഏഴാം ചരമ വാർഷിക ദിനാചാരണവും കൂത്തുപറമ്പ് മണ്ഡലം എംഎൽഎ പി കെ പ്രവീണിനുള്ള സ്വീകരണവും സൗത്ത് കണ്ണംവെള്ളിയിൽ സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.

പെരിങ്ങളം ലോക്കൽ സെക്രട്ടറി പി പി ജാബിർ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം എ രാഘവൻ അനുസ്‌മരണ പ്രഭാഷണം നടത്തി. പ്രദേശത്തെ എസ്എസ്എൽസി വിജയികളെയും, സംസ്കൃതം സ്‌കോളർഷിപ്പ് ജേതാക്കളെയും ഉപഹാരം നൽകി അനുമോദിച്ചു.

മേഖലയിലെ പാചക വിദഗ്തരായ കാട്ടിൽ ബാബുവിനെയും, താഴെ കുനിയിൽ രാജനെയും ആദരിച്ചു. പി കെ പ്രവീൺ എംഎൽഎ, കെ പി രാജൻ, കെ കെ സജയൻ, പാനൂർ നഗരസഭ കൗൺസിലർമാരയ കെ കെ വിജയൻ,പി പി ശബ്‌നം എന്നിവർ സംസാരിച്ചു. പ്രദേശിക കലാകാരൻമാരുടെ കലാപരിപാടികളും ഫോക്‌ലോർ അവാർഡ് ജേതാവ് കൂട്ടപ്പു കതിരൂരും സംഘവും അവതരിപ്പിച്ച പാട്ടും പറച്ചിലും അരങ്ങേറി.അനൂപ് കുമാർ ദിനാചരണ പരിപാടിയുടെ ഭാഗമായി കണ്ണംവെളളി എകെജി മന്ദിരം കേന്ദ്രീകരിച്ചു പ്രകടനവും സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361794/a-memorial-service-for-former-cpm-peringalam-local-secretary-kk-anoopkumar-and-a-reception-for-mla-pk-praveen-were-held)