---
title: "മധുരമീ നിമിഷം ; കെ.കെ.വി.എം, പിആർഎംഎച്ച്എസിൽ 1992 ൽ എസ്.എസ്.എൽ.സി പഠനം നടത്തിയവർ ഒത്തുചേർന്നു"
english_title: "Those who studied SSLC in 1992 at KKVM and PRMHS came together"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361783/those-who-studied-sslc-in-1992-at-kkvm-and-prmhs-came-together"
published_at: "2026-05-26T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15136636f78_Untitled-2_copy.jpg"
keywords: ["SSLC", "KKVM", "PRMHS"]
---

# മധുരമീ നിമിഷം ; കെ.കെ.വി.എം, പിആർഎംഎച്ച്എസിൽ 1992 ൽ എസ്.എസ്.എൽ.സി പഠനം നടത്തിയവർ ഒത്തുചേർന്നു

> **Lead Summary:** പാനൂർ: കെ.കെ. വി, മെമ്മോറിയൽ പാനൂർ ഹയർ സെക്കൻ്ററി സ്‌കൂളിലും പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിലും1992 അധ്യയന വർഷത്തിൽ എസ് .എസ്. എൽ. സി പഠനം നടത്തിയവരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്വിസ് മൽസരാർത്ഥികൾക്കുളള സമ്മാന വിതരണവും പൂർവവിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു

## Article Content

പാനൂർ: കെ.കെ. വി, മെമ്മോറിയൽ പാനൂർ ഹയർ സെക്കൻ്ററി സ്‌കൂളിലും പി ആർ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിലും1992 അധ്യയന വർഷത്തിൽ എസ് .എസ്. എൽ. സി പഠനം നടത്തിയവരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്വിസ് മൽസരാർത്ഥികൾക്കുളള സമ്മാന വിതരണവും പൂർവവിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു

സ്‌കൂൾ ഹാളിൽ പൂർവ വിദ്യാർത്ഥി കൂടിയായ നഗരസഭ കൗൺസിലർ ബൈജു പാലത്തായി ഉദ്ഘാടനം ചെയ്തു. കെ.പി സജിത അധ്യക്ഷയായി

പി.കെ സിന്ധുജ, സൂരജ് ധർമ്മാലയം, കെ.പി സുജേഷ്, കെ.പി. രാജീവൻ, എം.കെ ബിജു, ബിന്ദു ബാലൻ, രഞ്ജി മൊട്ടേമ്മൽ, എന്നിവർ സംസാരിച്ചു സഹപാഠിയായ കവയത്രി ലീന കൂലോത്തിനെ ചടങ്ങിൽ ആദരിച്ചു കലാ പരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361783/those-who-studied-sslc-in-1992-at-kkvm-and-prmhs-came-together)