---
title: "പന്ന്യന്നൂർ ചന്ദ്രന്റെ ഓർമ്മകൾക്ക് മൂന്ന് പതിറ്റാണ്ട് ; ബലിദാന വാർഷികം ആചരിച്ചു"
english_title: "Three decades of Pannyannur Chandran's memory; Sacrifice anniversary observed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361774/three-decades-of-pannyannur-chandrans-memory-sacrifice-anniversary-observed"
published_at: "2026-05-26T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15079faf21e_Untitled-1_copy.jpg"
keywords: ["Pannyannur", "Pannyannur Chandran", "Anniversary"]
---

# പന്ന്യന്നൂർ ചന്ദ്രന്റെ ഓർമ്മകൾക്ക് മൂന്ന് പതിറ്റാണ്ട് ; ബലിദാന വാർഷികം ആചരിച്ചു

> **Lead Summary:** പന്ന്യന്നൂർ: തൻ്റെ ജീവിതാവസാനത്തിനു ശേഷവും തലമുറകളെ പ്രചോദിപ്പിക്കാൻ കഴിഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയാണ് പന്ന്യന്നൂർ ചന്ദ്രൻ എന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ.രാഗേഷ് പറഞ്ഞു. ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെ കൊല്ലപ്പെട്ട പന്ന്യന്നൂർ ചന്ദ്രൻ്റെ 30 -ാം ബലിദാന വാർഷിക ആചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സാംഘിക്കിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

## Article Content

പന്ന്യന്നൂർ: തൻ്റെ ജീവിതാവസാനത്തിനു ശേഷവും തലമുറകളെ പ്രചോദിപ്പിക്കാൻ കഴിഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയാണ് പന്ന്യന്നൂർ ചന്ദ്രൻ എന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ.രാഗേഷ് പറഞ്ഞു. ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെ കൊല്ലപ്പെട്ട പന്ന്യന്നൂർ ചന്ദ്രൻ്റെ 30 -ാം ബലിദാന വാർഷിക ആചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സാംഘിക്കിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിൻ്റെ ജീവിതം പ്രേരണാസ്രോതസ്സായി മാറി.തന്മയത്വത്തോടെ നിർഭയചിത്തനായി സഹപ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിക്കൊണ്ട് ഘട്ടം ഘട്ടമായി മുന്നേറാനുള്ള പ്രവർത്തനമാണ് അദ്ദേഹം ചെയ്തത്. സംഘടനാ വികാസത്തോടൊപ്പം ഗുണ വികാസവും ഉൾക്കൊണ്ടുകൊണ്ട് സമാജത്തെ പരിവർത്തനം ചെയ്തു വരികയാണ്.

തുടർച്ചയായി ദീർഘകാലം പ്രവർത്തിക്കാനുള്ള പ്രേരണ ശക്തിയായി അദ്ദേഹം മാറി.പഞ്ചപരിവർത്തനത്തിലൂടെ സമാജത്തെ മാറ്റിയെടുക്കേണ്ടതുണ്ട്.ദേശീയതക്കെതിരെ ഇന്ന് തെറ്റായ ആഖ്യാനങ്ങൾ വരുന്നു.ശരിയായ ആഖ്യാനങ്ങളെ പുനസ്ഥാപിക്കാൻ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.സംഘപരിവാർ പ്രസ്ഥാനങ്ങൾ പഞ്ചമുഖമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.സംഘത്തിൻറെ സവിശേഷമായ കാര്യ പദ്ധതിയെ പരിക്കുകൾ കൂടാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങളാണ് നാം നടത്തിവരുന്നത്. അദ്ദേഹം തുടർന്നു പറഞ്ഞു.

ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം പാനൂർ.ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഖണ്ഡ് കാര്യവാഹ് ജിരൺ പ്രസാദ് സ്വാഗതം പറഞ്ഞു. ഇ.ടി.കെ.രമീഷ് വ്യക്തിഗീതം ചൊല്ലി.ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ,കെ. ശ്രീ ജേഷ്, സി ഗിരീഷ്, സുമേഷ്, എൻ.കെ. നാണു മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

സ്‌മൃതി മണ്ഡപത്തിൽ കാലത്ത് പുഷ്പാർച്ചന നടന്നു.ആർ എസ് എസ് , ബിജെപി നേതാക്കളായ പി. കെ. കൃഷ്ണദാസ് ,കെ പ്രകാശൻ മാസ്റ്റർ, എൻ. കെ. നാണു മാസ്റ്റർ, സി. ഗിരീഷ്, കെ. ശ്രീജേഷ്, സി. സുരേഷ് ബാബു, ജിരൺ പ്രസാദ്, പി. സത്യപ്രകാശ്, അഡ്വ ഷിജിലാൽ, വി.പി. സുരേന്ദൻ ,സി.കെ. കുഞ്ഞികണ്ണൻ, കെ.സി. വിഷ്ണു,വി.പി. ഷാജി, വി.പി. ബാലൻ, പി.പി. രാമചന്ദ്രൻ ,കെ.കെ. ധനഞ്ജയൻ, ഇ.പി. ബിജു, അർജുൻ വാസുദേവ് , പ്രസാദ് വള്ളങ്ങാട്, ഒ. സന്തോഷ്, എ.കെ. ഭാസ്‌കരൻ, രോഹിത്ത് രാം, എ. സജീവൻ, മനോജ് പൊയിലൂർ, പി.ലിജീഷ്, ഓട്ടാണി പത്മനാഭൻ , പി.പി. വേണുഗോപാൽ എന്നിവർ സംബന്ധിച്ചു.

1996 മെയ് 25 നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 1996 മെയ് മാസത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിങ്ങളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361774/three-decades-of-pannyannur-chandrans-memory-sacrifice-anniversary-observed)