---
title: "തലശേരിയിൽ ട്രാഫിക്ക് നിയന്ത്രിക്കുകയായിരുന്ന ഹോം ഗാർഡുമായി തർക്കം, കൈയ്യേറ്റം ;  ചമ്പാട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്കെതിരെ കേസ്"
english_title: "Argument and assault with Home Guard who was controlling traffic in Thalassery; Case filed against auto driver from Chambad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361742/argument-and-assault-with-home-guard-who-was-controlling-traffic-in-thalassery-case-filed-against-auto-driver-from-chambad"
published_at: "2026-05-25T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a14688247f0a_Untitled-9_copy.jpg"
keywords: ["Argument", "Home Guard", "Traffic", "Thalassery", "Case", "Auto", "Driver", "Chambad"]
---

# തലശേരിയിൽ ട്രാഫിക്ക് നിയന്ത്രിക്കുകയായിരുന്ന ഹോം ഗാർഡുമായി തർക്കം, കൈയ്യേറ്റം ;  ചമ്പാട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** തലശേരി: തലശേരി നഗരത്തിലെ തിരക്കേറിയ ജൂബിലി റോഡിൽ ഹോംഗാർഡിനെ ഓട്ടോ ഡ്രൈവർ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. പാലയാട് സ്വദേശിയായ ഹോംഗാർഡ് എം. സജേഷിന് നേരെയാണ് കൈയ്യേറ്റമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം നടന്നത്.

## Article Content

തലശേരി: തലശേരി നഗരത്തിലെ തിരക്കേറിയ ജൂബിലി റോഡിൽ ഹോംഗാർഡിനെ ഓട്ടോ ഡ്രൈവർ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. പാലയാട് സ്വദേശിയായ ഹോംഗാർഡ് എം. സജേഷിന് നേരെയാണ് കൈയ്യേറ്റമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം നടന്നത്.

വൈകുന്നേരത്തെ കനത്ത ട്രാഫിക് ബ്ലോക്കിനിടെ ഗതാഗത നിയന്ത്രണ ചുമതല നിർവഹിക്കുകയായിരുന്ന ഹോംഗാർഡ് സജേഷ്, ട്രാഫിക്ക് തെറ്റിച്ചെത്തിയ ഓട്ടോറിക്ഷ ഡ്രൈവറോട് വാഹനം പിന്നോട്ട് എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് പിന്നീട് കൈയേറ്റത്തിലേക്ക് വഴിമാറിയത്.

ഹോംഗാർഡ് തന്നെ ചീത്തവിളിച്ചുവെന്ന് ഓട്ടോ ഡ്രൈവറായ മുസ്തഫ എന്ന മുത്തുവും പറഞ്ഞു. ഓട്ടോയിൽ നിന്നിറങ്ങി യെത്തിയ ഓട്ടോ ഡ്രൈവർ ഹോംഗാർഡ് സജേഷിനെ കൈയ്യേറ്റം ചെയ്യുന്നതും മറ്റ് യാത്രക്കാർ തടഞ്ഞുവയ്ക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിന് പിന്നാലെ ഹോംഗാർഡ് എം. സജേഷ് തലശ്ശേരി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കെ.എൽ 58 1310 നമ്പർ ഓട്ടോറിക്ഷ ഡ്രൈവർ ചമ്പാട് അരയാക്കൂൽ സ്വദേശിയായ മുസ്തഫ എന്ന മുത്തുവിനെതിരെ തലശേരി പൊലീസ് കേസെടുത്തു. ഇയാൾ ഇപ്പോൾ കോങ്ങാറ്റയിലാണ് താമസമെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361742/argument-and-assault-with-home-guard-who-was-controlling-traffic-in-thalassery-case-filed-against-auto-driver-from-chambad)