---
title: "ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്;  ചിറ്റാരിപ്പറമ്പ് സ്വദേശിക്ക് 16വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ         "
english_title: "A case of sexual assault on a minor girl; Chittariparamba native sentenced to 16 years in rigorous imprisonment and fined Rs. 35,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361732/a-case-of-sexual-assault-on-a-minor-girl-chittariparamba-native-sentenced-to-16-years-in-rigorous-imprisonment-and-fined-rs-35000"
published_at: "2026-05-25T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1453a04b18c_Untitled-7_copy.jpg"
keywords: ["Case", "Sexual assault", "Chittariparamba"]
---

# ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്;  ചിറ്റാരിപ്പറമ്പ് സ്വദേശിക്ക് 16വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ         

> **Lead Summary:** നാദാപുരം: ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളിലായി 16വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ.

## Article Content

നാദാപുരം: ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളിലായി 16വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ.

നാദാപുരം ഫോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശി അബ്ദുൽ മിഹ്റാജിനെ നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മനോജ് ശിക്ഷിച്ചത്.

2019 ജൂൺ മുതൽ 2024 വരെ ഉള്ള പല ദിവസങ്ങളിലായി അതിജീവിതയുടെ കൂത്താളി,കിഴിഞ്ഞാണ്യം തുടങ്ങിയ സ്ഥലങ്ങളിലെ വാടക വീട്ടുകളിൽ വെച്ചും വിവിധ സ്ഥലങ്ങളിൽ വെച്ചും ലൈംഗിക അതിക്രമം നടത്തുകയും മൊബൈൽ ഫോണിലൂടെ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തുവെന്നാണ്കേസ് . .

പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ മാരായ പി ഷമീർ,വിനീത് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 10സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361732/a-case-of-sexual-assault-on-a-minor-girl-chittariparamba-native-sentenced-to-16-years-in-rigorous-imprisonment-and-fined-rs-35000)