---
title: "ഓൾ ഇന്ത്യാ ഓപ്പൺ ക്യോകുഷിൻ കരാത്തെ ടൂർണമെന്റ് ; പാനൂർ ഫൈറ്റേർസ് കരാത്തെ അക്കാദമിക്ക് മികച്ച നേട്ടം"
english_title: "All India Open Kyokushin Karate Tournament; Panur Fighters Karate Academy achieves great success"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361547/all-india-open-kyokushin-karate-tournament-panur-fighters-karate-academy-achieves-great-success"
published_at: "2026-05-25T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13d795aa7fb_Untitled-3_copy.jpg"
keywords: ["Kyokushin Karate", "Tournament", "Panoor", "Academy"]
---

# ഓൾ ഇന്ത്യാ ഓപ്പൺ ക്യോകുഷിൻ കരാത്തെ ടൂർണമെന്റ് ; പാനൂർ ഫൈറ്റേർസ് കരാത്തെ അക്കാദമിക്ക് മികച്ച നേട്ടം

> **Lead Summary:** പാനൂർ: കോഴിക്കോട് വി.കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യാ ഓപ്പൺ ക്യോകുഷിൻ കരാത്തെ ടൂർണമെന്റിൽ പാനൂർ ഫൈറ്റേർസ് കരാത്തെ അക്കാദമിക്ക് മികവാർന്ന നേട്ടം.

## Article Content

പാനൂർ: കോഴിക്കോട് വി.കെ കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യാ ഓപ്പൺ ക്യോകുഷിൻ കരാത്തെ ടൂർണമെന്റിൽ പാനൂർ ഫൈറ്റേർസ് കരാത്തെ അക്കാദമിക്ക് മികവാർന്ന നേട്ടം.

ഇക്കോ മാറ്റ്സുഹിമ കപ്പിനായുള്ള ടൂർണമെന്റാണ് നടന്നത്. ടൂർണമെന്റിൽ പങ്കെടുത്ത 25 പേരിൽ 18 പേർ സ്വർണമെഡലും,7 പേർ സിൽവർ മെഡലും കരസ്ഥമാക്കി. വിദ്യാർത്ഥികൾക്കുള്ള സ്വീകരണവും അനുമോദനവും ഫൈറ്റേർസ് അക്കാദമിയിൽ നടന്നു.

എംഎഎ ക്വിക്ക് ബോക്സിംഗ് കോച്ച് ഷിഹാൻ ആദം സി യൂസഫിന്റെ കീഴിലാണ് വിദ്യാർത്ഥികൾ കരാത്തെ അഭ്യസിച്ചത്. ലോകോത്തര നിലവാരമുള്ള പരിശീലനമാണ് ഫൈറ്റേർസ് അക്കാദമിയുടെ മുഖമുദ്ര. അനുമോദന യോഗത്തിൽ ആഷിഷ് അധ്യക്ഷനായി. ആദം സി. യൂസഫ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361547/all-india-open-kyokushin-karate-tournament-panur-fighters-karate-academy-achieves-great-success)