---
title: "മാഹിയിലെ പ്രമുഖ തറവാടായ ചാലക്കരയിലെ അച്ചമ്പത്ത് കുടുംബ സംഗമം ചാലക്കര പി എം ശ്രീ ഉസ്മാൻ ഹൈസ്ക്കുളിൽ നടന്നു."
english_title: "The Achambath family reunion was held at Chalakkara P.M. Sree Usman High School in Chalakkara, a prominent ancestral home in Mahe."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361507/the-achambath-family-reunion-was-held-at-chalakkara-pm-sree-usman-high-school-in-chalakkara-a-prominent-ancestral-home-in-mahe"
published_at: "2026-05-25T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13bbd9b4402_Untitled-1_copy.jpg"
keywords: ["Family Reunion", "Chalakkara", "Mahe"]
---

# മാഹിയിലെ പ്രമുഖ തറവാടായ ചാലക്കരയിലെ അച്ചമ്പത്ത് കുടുംബ സംഗമം ചാലക്കര പി എം ശ്രീ ഉസ്മാൻ ഹൈസ്ക്കുളിൽ നടന്നു.

> **Lead Summary:** മാഹി: മാഹിയിലെ പ്രമുഖ തറവാടായ ചാലക്കരയിലെ അച്ചമ്പത്ത് കുടുംബ സംഗമം ചാലക്കര പി എം ശ്രീ ഉസ്മാൻ ഹൈസ്ക്കുളിൽ നടന്നു.അച്ചമ്പത്ത് ദാമോധരന്റെഅദ്ധ്യക്ഷതയിൽ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

മാഹി: മാഹിയിലെ പ്രമുഖ തറവാടായ ചാലക്കരയിലെ അച്ചമ്പത്ത് കുടുംബ സംഗമം ചാലക്കര പി എം ശ്രീ ഉസ്മാൻ ഹൈസ്ക്കുളിൽ നടന്നു.അച്ചമ്പത്ത് ദാമോധരന്റെഅദ്ധ്യക്ഷതയിൽ മാഹി പൊലീസ് സർക്കിൾ ഇൻസ്പക്ടർ പി.എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ വർത്തമാന കാലത്ത് യുവജനങ്ങളിൽ കണ്ടുവരുന്ന ലഹരിയോടും, അക്രമങ്ങളോടുമുള്ള ആസക്തിക്ക് കാരണം കൂട്ടുകുടുംബ വ്യവസ്ഥിതി തകർന്നത് കൊണ്ടാണന്ന് സിഐ. അനിൽ കുമാർ ചുണ്ടിക്കാട്ടി.

മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി. അഡ്വ.എ.പി. അശോകൻ, എ.കരുണാകരൻ,എ. രാഘവൻ, എ.ഗംഗാധരൻ, അനുപമ സഹദേവൻ, സംസാരിച്ചു. സോമൻ ആനന്ദ് സ്വാഗതവും, സഹദേവൻ അച്ചമ്പത്ത് നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെഉപഹാരങ്ങൾ നൽകിഅനുമോദിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361507/the-achambath-family-reunion-was-held-at-chalakkara-pm-sree-usman-high-school-in-chalakkara-a-prominent-ancestral-home-in-mahe)