---
title: "കിഴക്കെ ചമ്പാട് കുന്നോത്ത് പീടിക കനാൽ റോഡിൽ  ഉഗ്രൻ മൂർഖൻ ; ബൈക്ക് യാത്രക്കാരൻ കണ്ടത് രക്ഷയായി"
english_title: "cobra was on the Kunnoth Peedika Canal Road in East Chambad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361347/cobra-was-on-the-kunnoth-peedika-canal-road-in-east-chambad"
published_at: "2026-05-24T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12729447341_Untitled-1_copy.jpg"
keywords: ["Cobra", "Chambad", "Kunnothpeedika"]
---

# കിഴക്കെ ചമ്പാട് കുന്നോത്ത് പീടിക കനാൽ റോഡിൽ  ഉഗ്രൻ മൂർഖൻ ; ബൈക്ക് യാത്രക്കാരൻ കണ്ടത് രക്ഷയായി

> **Lead Summary:** ചമ്പാട്: കിഴക്കെ ചമ്പാട് കുന്നോത്ത് പീടികക്ക് അടുത്ത് കനാൽ പരിസരത്തെ റോഡിലാണ് ഉഗ്രൻ മൂർഖനെ കണ്ടത്. ഉച്ചയോടെ ബൈക്ക് യാത്രക്കാരനാണ് റോഡിൽ മൂർഖനെ കണ്ടത്. ബൈക്കിന്റെ ശബ്ദം കേട്ട് മൂർഖൻ പത്തിവിടർത്തുകയായിരുന്നു.

## Article Content

ചമ്പാട്: കിഴക്കെ ചമ്പാട് കുന്നോത്ത് പീടികക്ക് അടുത്ത് കനാൽ പരിസരത്തെ റോഡിലാണ് ഉഗ്രൻ മൂർഖനെ കണ്ടത്. ഉച്ചയോടെ ബൈക്ക് യാത്രക്കാരനാണ് റോഡിൽ മൂർഖനെ കണ്ടത്. ബൈക്കിന്റെ ശബ്ദം കേട്ട് മൂർഖൻ പത്തിവിടർത്തുകയായിരുന്നു.

ഉടനെ സമീപത്തെ വീട്ടുമുറ്റത്തേക്ക് ഇഴഞ്ഞ മൂർഖൻ വീട്ടുമുറ്റത്തെ വിറകിൻ കൂനയിലേക്ക് കയറിയൊളിച്ചു. ബൈക്ക് യാത്രക്കാരൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെ നാട്ടുകാരും തടിച്ചു കൂടി. വനംവകുപ്പിന്റെ ഫോറസ്റ്റ് വാച്ചറും മാർക്ക് പ്രവർത്തകനും, സർപ്പ വളണ്ടിയറുമായ ബിജിലേഷ് കോടിയേരി സ്ഥലത്തെത്തി വിറകു കൂനയിലൊളിച്ച മൂർഖനെ പിടികൂടുകയായിരുന്നു.

തുടർന്ന് മൂർഖനെ ആവാസ വ്യവസ്ഥയിൽ തുറന്നു വിട്ടു. പാമ്പിന്റെ സാന്നിധ്യമൊഴിവാക്കാൻ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ബിജിലേഷ് കോടിയേരി നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361347/cobra-was-on-the-kunnoth-peedika-canal-road-in-east-chambad)