---
title: "4 തവണ അപേക്ഷിച്ചിട്ടും ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സി പി എം"
english_title: "CPM does not renew Bineesh Kodiyeri's membership despite applying 4 times"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361238/cpm-does-not-renew-bineesh-kodiyeris-membership-despite-applying-4-times"
published_at: "2026-05-23T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a116824680cd_BINEESH_KODIYERI.jpg"
keywords: ["CPM", "Bineesh Kodiyeri", "Membership", "Renew", "Apply"]
---

# 4 തവണ അപേക്ഷിച്ചിട്ടും ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സി പി എം

> **Lead Summary:** കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാതെ സി.പി. എം. അംഗത്വം പുതുക്കണമെന്ന് കാണിച്ച് നാല് തവണ ബിനീഷ് അപേക്ഷിച്ചിരുന്നു.

## Article Content

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാതെ സി.പി. എം. അംഗത്വം പുതുക്കണമെന്ന് കാണിച്ച് നാല് തവണ ബിനീഷ് അപേക്ഷിച്ചിരുന്നു.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുതുക്കാമെന്ന നിലപാട് സ്വീകരിച്ചെങ്കിലും സംസ്ഥാന നേതൃത്വം നിരസിക്കുകയായിരുന്നു.2001 മുതൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിൽ പാർട്ടി അംഗമായിരുന്നു ബിനീഷ്.

എസ്.എഫ്.ഐ.യിൽ പ്രവർത്തിക്കുന്ന സമയത്താണ് അംഗ ത്വം നേടിയത്. 2020-ൽ ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് അറസ്റ്റിലായതോടെയാണ് അംഗത്വം മരവിപ്പിച്ചത്. ലഹരിക ടത്തുകേസിൽ ബിനീഷ് പ്രതിയല്ലെന്ന് കർണാടകയിലെ കോടതി കണ്ടെത്തിയിരുന്നു. ബിനീഷ് കേസിൽ നിന്ന് പൂർണമായും കുറ്റവിമുക്തനായതിനെ തുടർന്നാണ് അംഗത്വം പുതുക്കാൻ ജില്ലാ സെക്രട്ടറി വഴി അപേക്ഷ നൽകിയ ത്. അംഗത്വം പുതുക്കാത്തതിന്റെ കാരണം പാർട്ടി വ്യക്തമാക്കിയിട്ടില്ല.

ബിനീഷ് കേസിൽപ്പെട്ട സമയത്ത് കോടിയേരി ബാലകൃഷ്ണൻ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്നിരുന്നു. ബിനീഷ് വ്യക്തി പരമായാണ് കേസ് നടത്തിയിരുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ താത്പര്യമില്ലെന്ന് ബിനീഷ് കോടിയേരി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361238/cpm-does-not-renew-bineesh-kodiyeris-membership-despite-applying-4-times)