---
title: "കൊട്ടിയൂരിൽ ഇന്ന്  നീരെഴുന്നള്ളത്ത്"
english_title: "today in Kottiyoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361190/today-in-kottiyoor"
published_at: "2026-05-23T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11490899c45_Untitled-2_copy.jpg"
keywords: ["Kottiyoor", "Temble"]
---

# കൊട്ടിയൂരിൽ ഇന്ന്  നീരെഴുന്നള്ളത്ത്

> **Lead Summary:** അക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലേ ക്കുള്ള നീരെഴുന്നള്ളത്ത് ഇന്ന് നടക്കും. വൈശാഖോ ത്സവത്തിന്റെ മുന്നോടിയായി അക്കരെ സന്നിധി യിലെ സ്വയംഭൂവും പരിസരവും ശുദ്ധി യാക്കുന്ന ചടങ്ങാണ് ഇത്.മണിയൻ ചെട്ടിയാൻ സ്ഥാനികന്റെ നേതൃത്വത്തിൽ വിളക്കുതിരി സംഘം കൊട്ടിയൂരിൽ എത്തുന്നതോടെ ചടങ്ങുകൾ തുടങ്ങും.

## Article Content

അക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിലേ ക്കുള്ള നീരെഴുന്നള്ളത്ത് ഇന്ന് നടക്കും. വൈശാഖോ ത്സവത്തിന്റെ മുന്നോടിയായി അക്കരെ സന്നിധി യിലെ സ്വയംഭൂവും പരിസരവും ശുദ്ധി യാക്കുന്ന ചടങ്ങാണ് ഇത്.മണിയൻ ചെട്ടിയാൻ സ്ഥാനികന്റെ നേതൃത്വത്തിൽ വിളക്കുതിരി സംഘം കൊട്ടിയൂരിൽ എത്തുന്നതോടെ ചടങ്ങുകൾ തുടങ്ങും.

ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാട ത്തിന് സമീപത്തും മന്ദംചേരി ബാവലിപ്പുഴക്കരയിലുമായി സ്ഥാനികർ തണ്ണീർക്കുടി ചടങ്ങ് നടത്തും.

തുടർന്ന് അടിയന്തിര യോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായിയുടെയും പടിഞ്ഞീറ്റയുടെയും നേതൃത്വത്തിൽ കൂവയിലയിൽ ബാവലി തീർഥവുമായി അക്കരെ പ്രവേശിക്കും. പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ ശേഖരിച്ച് ബാവലിതീർഥം തളിച്ച് സ്വയംഭൂവും പരിസരവും ശുദ്ധിയാക്കും. രാത്രി ആയില്യാർക്കാവിൽ പൂജയും നടത്തും.

28-ന് നെയ്യാട്ടത്തോടെയാ ണ് വൈശാഖോത്സവം ആരംഭിക്കുന്നത്. 30 മുതൽ സ്ത്രീകൾക്കും അക്കരെ പ്രവേശിക്കാം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361190/today-in-kottiyoor)