---
title: "എം.വി.ഗോവിന്ദന്റെ പത്രസമ്മേളനങ്ങൾ  'ചാം ചച്ച ചൂം ചച്ച ച്ചുമ്മര ചച്ചാ ചാ' എന്ന പാട്ടുപോലെയെന്ന് പരിഹാസം"
english_title: "M.V. Govindan's press conferences are mocked as being like the song 'Cham Chacha Choom Chacha Chummara Chacha Cha'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361152/mv-govindans-press-conferences-are-mocked-as-being-like-the-song-cham-chacha-choom-chacha-chummara-chacha-cha"
published_at: "2026-05-23T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a113547c2751_M_V_GOVINDAN.jpg"
keywords: ["M.V. Govindan", "Press", "Conference"]
---

# എം.വി.ഗോവിന്ദന്റെ പത്രസമ്മേളനങ്ങൾ  'ചാം ചച്ച ചൂം ചച്ച ച്ചുമ്മര ചച്ചാ ചാ' എന്ന പാട്ടുപോലെയെന്ന് പരിഹാസം

> **Lead Summary:** സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നേരേ സി.പി.എം. അടൂർ ഏരിയാ കമ്മിറ്റിയിൽ പരിഹാസം നിറഞ്ഞ വിമർശനം. അന്തരിച്ച നടൻ ജയൻ അഭിനയിച്ച ലവ് ഇൻ സിംഗപ്പൂർ സിനിമയിലെ 'ചാം ചച്ച ചൂം ചച്ച ച്ചുമ്മര ചച്ചാ ച്ചാ' എന്ന പാട്ടുപോലെയാണ് എം.വി. ഗോവിന്ദൻ്റെ പത്രസമ്മേളനം.

## Article Content

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് നേരേ സി.പി.എം. അടൂർ ഏരിയാ കമ്മിറ്റിയിൽ പരിഹാസം നിറഞ്ഞ വിമർശനം. അന്തരിച്ച നടൻ ജയൻ അഭിനയിച്ച ലവ് ഇൻ സിംഗപ്പൂർ സിനിമയിലെ 'ചാം ചച്ച ചൂം ചച്ച ച്ചുമ്മര ചച്ചാ ച്ചാ' എന്ന പാട്ടുപോലെയാണ് എം.വി. ഗോവിന്ദൻ്റെ പത്രസമ്മേളനം.

എഴുതിയ ആൾക്കോ സംഗീത സംവിധായകനോ പാടിയ ആൾക്കോ അത് എന്താണ് എന്നറിയില്ല എന്നും അംഗങ്ങൾ പറഞ്ഞു. ബന്ധുനിയമനത്തിൽ ഇ.പി. ജയരാജനെതി രേ നടപടി എടുത്തവർ എം.വി.ഗോവിന്ദൻ്റെ ഭാര്യാനിയമനത്തിന് എതിരേ നടപടി എടുക്കാത്തത് എന്തെന്നും വിമർശനമുണ്ടായി.

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്ന് മാതൃക കാട്ടണം. സമുദായ നേതാക്കൾകൂടിയായ ചില സി.പി.എം. നേതാക്കൾ വോട്ട് വാഗ്ദാനം ചെയ്ത് പണം തട്ടിയത് അന്വേഷിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

അടൂരിൽ പ്രിജി കണ്ണൻ എന്ന സൗമ്യമുഖത്തെ എത്തിച്ചതല്ലാ തെ സി.പി.ഐ. ഒന്നും ചെയ്തില്ല. മൂന്നുവട്ടം എം.എൽ.എ. ആയ ചി റ്റയം ഗോപകുമാറിനെതിരായ നെഗറ്റീവ് വോട്ടാണ് പ്രിജി കണ്ണന്റെ തോൽവിക്ക് കാരണമെന്നും അഭിപ്രായമുയർന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361152/mv-govindans-press-conferences-are-mocked-as-being-like-the-song-cham-chacha-choom-chacha-chummara-chacha-cha)