---
title: "മുസ്ലിംലീഗിൽ തർക്കമൊഴിയുന്നില്ല ; പാനൂരിൽ ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗം തീരുമാനമാകാതെ പിരിഞ്ഞു."
english_title: "Disputes continue in the Muslim League; the election review meeting held in Panur broke up without reaching a decision."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361129/disputes-continue-in-the-muslim-league-the-election-review-meeting-held-in-panur-broke-up-without-reaching-a-decision"
published_at: "2026-05-23T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a111aa459611_Untitled-1_copy.jpg"
keywords: ["Muslim League", "Panoor", "Election"]
---

# മുസ്ലിംലീഗിൽ തർക്കമൊഴിയുന്നില്ല ; പാനൂരിൽ ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗം തീരുമാനമാകാതെ പിരിഞ്ഞു.

> **Lead Summary:** പാനൂർ: തിരഞ്ഞെടുപ്പ് ഫലം അവലോകനത്തിനായി വിളിച്ച കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് യോഗം ബഹളത്തിൽ കലാശിച്ചു. പാനൂരിലെ ലീഗ് ഓഫീസിൽ ചേർന്ന യോഗം ഒടുവിൽ തീരുമാനത്തിലെത്താതെ പിരിച്ചുവിട്ടു. മണ്ഡലം ഭാരവാഹികൾ, മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവരടങ്ങുന്ന യോഗത്തിലാണ് തർക്കമുണ്ടായത്.

## Article Content

പാനൂർ: തിരഞ്ഞെടുപ്പ് ഫലം അവലോകനത്തിനായി വിളിച്ച കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് യോഗം ബഹളത്തിൽ കലാശിച്ചു. പാനൂരിലെ ലീഗ് ഓഫീസിൽ ചേർന്ന യോഗം ഒടുവിൽ തീരുമാനത്തിലെത്താതെ പിരിച്ചുവിട്ടു. മണ്ഡലം ഭാരവാഹികൾ, മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവരടങ്ങുന്ന യോഗത്തിലാണ് തർക്കമുണ്ടായത്.

പാലത്തായി ഭാഗത്ത് ഒഴിച്ചു നിർത്തിയാൽ മറ്റെല്ലായിടത്തും പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 9000-ലധികം വോട്ടുകൾ കൂടുതൽ കിട്ടിയെന്നും കൂത്തുപറമ്പിൽ പരാജയപ്പെട്ടിട്ടില്ലെന്നുമുള്ള റിപ്പോർട്ട് അവതരിപ്പിച്ചതിനെത്തുടർന്നാണ് ബഹളം തുടങ്ങിയത്.

അങ്ങനെയെങ്കിൽ എന്തിനാണ് ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദിനെ തത്സ്‌ഥാനത്ത് നിന്ന് നീക്കിയതെന്ന് ചോദ്യമുയർന്നു. ഇതേത്തുടർന്ന് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361129/disputes-continue-in-the-muslim-league-the-election-review-meeting-held-in-panur-broke-up-without-reaching-a-decision)