---
title: "എബോള വൈറസ് ;  തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ മെഡിക്കൽ ബോർഡ് യോഗം"
english_title: "Ebola virus; Medical board meeting at Thiruvananthapuram and Kochi airports"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361110/ebola-virus-medical-board-meeting-at-thiruvananthapuram-and-kochi-airports"
published_at: "2026-05-22T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a108acc71c34_Untitled-8_copy.jpg"
keywords: []
---

# എബോള വൈറസ് ;  തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ മെഡിക്കൽ ബോർഡ് യോഗം

> **Lead Summary:** എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ന് യോഗം. എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേരും. കേന്ദ്ര നിർദ്ദേശം പാലിച്ചുള്ള സ്ക്രീനിംഗ് തുടങ്ങും. എബോള മുൻകരുതലിന്റെ നടപടിയുമായിട്ടാണ് നടപടി. ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കും. ഐസൊലേഷൻ സൗകര്യം ഒരുക്കാനും നിർദേശം നൽകി.

## Article Content

എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ന് യോഗം. എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേരും. കേന്ദ്ര നിർദ്ദേശം പാലിച്ചുള്ള സ്ക്രീനിംഗ് തുടങ്ങും. എബോള മുൻകരുതലിന്റെ നടപടിയുമായിട്ടാണ് നടപടി. ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കും. ഐസൊലേഷൻ സൗകര്യം ഒരുക്കാനും നിർദേശം നൽകി.

എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ അടിയന്തിര യോഗം ചേർന്നു.

രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമൽ സ്ക്രീനിംഗ്, വിഷ്വൽ ഇൻസ്പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361110/ebola-virus-medical-board-meeting-at-thiruvananthapuram-and-kochi-airports)