---
title: "നാളെയാണ്, നാളെ ; വിഷു ബമ്പർ ഭാഗ്യവാനെ നാളെയറിയാം, കണ്ണൂരിൽ ടിക്കറ്റുകൾ തീർന്നു"
english_title: "Vishu bumper lucky winner will know tomorrow, tickets sold out in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361092/vishu-bumper-lucky-winner-will-know-tomorrow-tickets-sold-out-in-kannur"
published_at: "2026-05-22T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a10659aad7ed_Untitled-7_copy.jpg"
keywords: ["Vishu", "Bumper", "Ticket", "Winner", "Tomorrow", "Kannur"]
---

# നാളെയാണ്, നാളെ ; വിഷു ബമ്പർ ഭാഗ്യവാനെ നാളെയറിയാം, കണ്ണൂരിൽ ടിക്കറ്റുകൾ തീർന്നു

> **Lead Summary:** കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾക്കും റെക്കോഡ് വില്‌പന. 44 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് നാളെ നറുക്കെടുപ്പ് നടക്കാനിരിക്കെ ഇതിനകം വിറ്റു തീർന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. 11,55,210 എണ്ണം. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കഴിഞ്ഞ വർഷം 42,87,350 എണ്ണം വിഷു ബമ്പർ ടിക്കറ്റുകളായിരുന്നു വിറ്റത്.

## Article Content

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾക്കും റെക്കോഡ് വില്‌പന. 44 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് നാളെ നറുക്കെടുപ്പ് നടക്കാനിരിക്കെ ഇതിനകം വിറ്റു തീർന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. 11,55,210 എണ്ണം. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കഴിഞ്ഞ വർഷം 42,87,350 എണ്ണം വിഷു ബമ്പർ ടിക്കറ്റുകളായിരുന്നു വിറ്റത്.

വിഷു ബമ്പർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനി ലെ നറുക്കെടുപ്പ് വേദിയിൽ നടക്കും. പന്ത്രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ് പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം രൂപ വിതം ആറ് പരമ്പരകൾക്കും ലഭിക്കും. 300 രൂപയാണ് ഓരോ ടിക്കറ്റിന്റെയും വില.

കണ്ണൂർ ജില്ലാ ലോട്ടറി ഓഫീസിൽ വന്ന 2,88,500 ടിക്കറ്റുകളും വിറ്റുതീർന്നു. കണ്ണൂരിൽ 1,92,000 ടിക്കറ്റുകളും പയ്യന്നൂരിൽ 91,440 ടി ക്കറ്റുകളുമാണ് വിറ്റുതീർന്നത്. ഇത്തവണയും കൂടുതൽ ടിക്കറ്റ് വിറ്റത് മനോജിന്റെ ഉടമസ്ഥതയിലുള്ള കണ്ണൂർ പഴയ ബസ്സ്റ്റാന്റിലെ ശ്രീകാവേരിയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361092/vishu-bumper-lucky-winner-will-know-tomorrow-tickets-sold-out-in-kannur)