---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി കതിരൂർ യൂനിറ്റിന്റെ ദ്വൈ വാർഷിക ജനറൽ ബോഡി യോഗവും, ആശ്രയ പദ്ധതിയിലെ കുടുംബ സഹായ ഫണ്ട് വിതരണവും ഞായറാഴ്ച"
english_title: "Bi-annual general body meeting of the Kathiroor unit of the Traders and Traders' Co-ordination Committee and distribution of family assistance funds under the Ashraya scheme on Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360944/bi-annual-general-body-meeting-of-the-kathiroor-unit-of-the-traders-and-traders-co-ordination-committee-and-distribution-of-family-assistance-funds-under-the-ashraya-scheme-on-sunday"
published_at: "2026-05-22T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fec8b26117_Untitled-2_copy.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി കതിരൂർ യൂനിറ്റിന്റെ ദ്വൈ വാർഷിക ജനറൽ ബോഡി യോഗവും, ആശ്രയ പദ്ധതിയിലെ കുടുംബ സഹായ ഫണ്ട് വിതരണവും ഞായറാഴ്ച

> **Lead Summary:** കതിരൂർ കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ചേരുന്ന പരിപാടികളുടെ ഉത്ഘാടനം ഏകോപന സമിതി സംസ്ഥാന ജനറൽ സിക്രടറി ദേവസ്യ മേച്ചേരി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാസപ

## Article Content

കതിരൂർ കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ചേരുന്ന പരിപാടികളുടെ ഉത്ഘാടനം ഏകോപന സമിതി സംസ്ഥാന ജനറൽ സിക്രടറി ദേവസ്യ മേച്ചേരി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ തലശേരിയിൽ വാസപ

തലശ്ശേരി എം.എൽ.എ കാരായി രാജന് സ്വീകരണവും ആശ്രയ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട വ്യാപാരികളുടെ കുടുംബത്തിനുള്ള ആനുകൂല്യ വിതരണവും ചടങ്ങിലുണ്ടാവും. കുടുംബ സഹായഫണ്ട് കാരായി രാജൻ എം.എൽ. എ കൈമാറും..പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് ഐ.ആർ.രജിത്ത്കുമാർ അദ്ധ്യക്ഷത വഹിക്കും.

ആശ്രയ പദ്ധതിയിൽ 10 ലക്ഷംരൂപയാണ് മരണപ്പെട്ട വ്യാപാരിയുടെ കുടുംബത്തിന് സംഘടന നൽകി വരുന്നതെന്നും കതിരൂർ യൂണിറ്റിൽ 3  പേരുടെ കുടുംബത്തിന് 30 ലക്ഷം രൂപ  ഞായറാഴ്ചകൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇതിനകം പത്ത് ലഷം വീതം രണ്ട് കുടുംബത്തിന് നൽകിയിട്ടുണ്ട്. മാരകമായ രോഗത്തിന് ചികിത്സയിലുള്ള വ്യാപാരിക്ക് 5 ലക്ഷം രൂപ വരെ സംഘടന സഹായമായി നൽകി വരുന്നുണ്ട്. സംഘടനയിൽ അംഗത്വമുള്ളവരിൽ നിന്നും നിശ്ചിത തുക സമാഹരിച്ചാണ് ഫണ്ട് സ്വരൂപിക്കുന്നത്.  പത്രസമ്മേളനത്തിൽ യൂണിറ്റ് ഭാരവാഹികളായ ഐ.ആർ. രജിത്ത്കുമാർ, കെ.മുനീർ, എം.കെ. സന്തോഷ് കുമാർ, എ. ഭാസ്കരൻ, കെ.കെ. രാജൻ എന്നിവർ സംബന്ധിച്ചു.--

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360944/bi-annual-general-body-meeting-of-the-kathiroor-unit-of-the-traders-and-traders-co-ordination-committee-and-distribution-of-family-assistance-funds-under-the-ashraya-scheme-on-sunday)