---
title: "പുഴയിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിക്കവെ കാൽ തെറ്റി  വെള്ളത്തിൽ വീണ് പതിനാലുകാരന്  ദാരുണാന്ത്യം"
english_title: "A 14-year-old boy died tragically after slipping and falling into the water while trying to retrieve a ball that fell into the river."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360867/a-14-year-old-boy-died-tragically-after-slipping-and-falling-into-the-water-while-trying-to-retrieve-a-ball-that-fell-into-the-river"
published_at: "2026-05-21T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ef35c2b7dd_24b8d762-6e87-4fbc-8509-fbd44f9611e3.jpg"
keywords: []
---

# പുഴയിലേക്ക് വീണ പന്ത് എടുക്കാൻ ശ്രമിക്കവെ കാൽ തെറ്റി  വെള്ളത്തിൽ വീണ് പതിനാലുകാരന്  ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം പുറത്തൂരില്‍ ഭാരതപ്പുഴയില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പുറത്തുര്‍ കളൂര്‍ സ്വദേശി ഉള്ളാട്ടില്‍ മുനീറിന്‍റെ മകന്‍ മുഹമ്മദ് ബിലാലാണ് മരിച്ചത്.

## Article Content

മലപ്പുറം പുറത്തൂരില്‍ ഭാരതപ്പുഴയില്‍ വീണ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പുറത്തുര്‍ കളൂര്‍ സ്വദേശി ഉള്ളാട്ടില്‍ മുനീറിന്‍റെ മകന്‍ മുഹമ്മദ് ബിലാലാണ് മരിച്ചത്.

സുഹൃത്തുക്കളുമൊത്ത് എ വി എസ് കടവിനരികില്‍ ഫുട്ബാള്‍ കളിക്കുന്നതിനിടെ പന്ത് പുഴയിലേക്ക് പോയതിനെ തുടര്‍ന്ന് പന്തെടുക്കാന്‍ ശ്രമിക്കുന്ന തിനിടെയാണ് അപകടം സംഭവിച്ചത്.

ബുധനാഴ്ച വൈകീട്ട് മുന്നോടെയാണ് സംഭവം. ബിലാലിനെ രക്ഷപ്പെടുത്താന്‍ മുഹമ്മദ് അഫ്‌നാന്‍(14) എന്ന കുട്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഫ്നാനും വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയപ്പോൾ കൂടെ കളിക്കാനെത്തിയ മറ്റുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നു.

ഇവർ ബിലാലിനെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നാലെ കുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറി ഞ്ഞെത്തിയ നാട്ടുകാര്‍ ബിലാലിനെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കി ലും ജീവന്‍ രക്ഷിക്കാനായില്ല.

കളൂര്‍ നൂറുല്‍ ഈമാന്‍ മദ്‌റസയിലെയും ജി.എ ച്ച്.എസ്.എസ് പുറത്തുരിലെയും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. റഹീനയാണ് ബിലാലിന്റെ മാതാവ്.

സഹോദരിമാര്‍ : ഹുസ്ന, മുബീന. പരിക്കേറ്റ അഫ്‌നാന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോസ്റ്റേ്മോര്‍ട്ട നടപടികള്‍ക്കുശേഷം ബിലാലിന്റെ മൃതദേഹം പുറത്തൂര്‍ ജുമാമസ്ലിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360867/a-14-year-old-boy-died-tragically-after-slipping-and-falling-into-the-water-while-trying-to-retrieve-a-ball-that-fell-into-the-river)