---
title: "പിണറായി തന്നെ പ്രതിപക്ഷ നേതാവ്; പുനപരിശോധനയില്ലെന്ന് എംവി ഗോവിന്ദൻ"
english_title: "Pinarayi himself is the opposition leader; MV Govindan says there will be no review"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360770/pinarayi-himself-is-the-opposition-leader-mv-govindan-says-there-will-be-no-review"
published_at: "2026-05-21T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ea51525dc4_Untitled-7_copy.jpg"
keywords: []
---

# പിണറായി തന്നെ പ്രതിപക്ഷ നേതാവ്; പുനപരിശോധനയില്ലെന്ന് എംവി ഗോവിന്ദൻ

> **Lead Summary:** പിണറായി വിജയൻ കേരള നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുമെന്നും ആ തീരുമാനത്തിൽ ഇനി മാറ്റമുണ്ടാകില്ലെന്നും. സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ തീരുമാനമാണിതെന്നും, പാർട്ടി പോളിറ്റ് ബ്യൂറോയുടെ അംഗീകാരവും ഇതിനുണ്ടായിരുന്നുവെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

## Article Content

പിണറായി വിജയൻ കേരള നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുമെന്നും ആ തീരുമാനത്തിൽ ഇനി മാറ്റമുണ്ടാകില്ലെന്നും. സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ തീരുമാനമാണിതെന്നും, പാർട്ടി പോളിറ്റ് ബ്യൂറോയുടെ അംഗീകാരവും ഇതിനുണ്ടായിരുന്നുവെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ച് പാർട്ടിക്കുള്ളിൽ ഉയർന്ന വിമർശനങ്ങൾക്കിടെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം. വാർത്താസമ്മേളനങ്ങളിലെ ശരീരഭാഷയെ കുറിച്ചുള്ള വിമർശനങ്ങൾ വീട്ടിൽ നിന്നുപോലും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചു. അതേസമയം, പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെയും, പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായി പിന്തുണച്ചതായി റിപ്പോർട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷം സിപിഎമ്മിന്റെ വിവിധ ജില്ലാ കമ്മിറ്റികളിൽ പിണറായി വിരുദ്ധ സ്വരങ്ങൾ ഉയരുന്നതും പാർട്ടിക്കുള്ളിലെ ചർച്ചകൾക്ക് ശക്തി പകരുന്നുണ്ട്. ഇതിന് പിന്നാലെ ഡൽഹിയിൽ ആരംഭിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി പ്രധാന ചർച്ചാവിഷയമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ സംസ്ഥാനഘടകം തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് അവതരിപ്പിക്കും.

അതേസമയം, പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിർദേശത്തിനെതിരെ പോളിറ്റ് ബ്യൂറോയിലെ ചില അംഗങ്ങൾ ഓൺലൈൻ യോഗത്തിൽ തന്നെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കേന്ദ്രകമ്മിറ്റിയിലും സമാന വിമർശനങ്ങൾ ഉയരാനിടയുണ്ടെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360770/pinarayi-himself-is-the-opposition-leader-mv-govindan-says-there-will-be-no-review)