---
title: "കേരള നിയമസഭയിൽ ബിജെപിക്ക് ചരിത്ര നേട്ടം ; മൂന്ന് എംഎൽഎമാരുമായി പുതിയ അധ്യായം"
english_title: "BJP's historic achievement in Kerala Assembly; New chapter with three MLAs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360766/bjps-historic-achievement-in-kerala-assembly-new-chapter-with-three-mlas"
published_at: "2026-05-21T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ea382b72c7_Untitled-5_copy.jpg"
keywords: []
---

# കേരള നിയമസഭയിൽ ബിജെപിക്ക് ചരിത്ര നേട്ടം ; മൂന്ന് എംഎൽഎമാരുമായി പുതിയ അധ്യായം

> **Lead Summary:** കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഭാരതീയ ജനതാ പാർട്ടി മൂന്ന് എംഎൽഎമാരുമായി സഭയിലെത്തിയതിനെ ആഘോഷമാക്കി ബിജെപി. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രകടനമായാണ് ബിജെപി അംഗങ്ങൾ നിയമസഭയിലേക്ക് എത്തിയത്.

## Article Content

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഭാരതീയ ജനതാ പാർട്ടി മൂന്ന് എംഎൽഎമാരുമായി സഭയിലെത്തിയതിനെ ആഘോഷമാക്കി ബിജെപി. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രകടനമായാണ് ബിജെപി അംഗങ്ങൾ നിയമസഭയിലേക്ക് എത്തിയത്.

> ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ ഇത് പാർട്ടിക്ക് “ചരിത്ര ദിനം” ആണെന്ന് പ്രതികരിച്ചു. കേരള നിയമസഭ ഇനി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയം കാണുമെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ പുതിയ സംസ്കാരത്തിന് തുടക്കമിടുന്ന മുന്നേറ്റമാണിതെന്നും രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു.

ചാത്തന്നൂരിൽ നിന്ന് വിജയിച്ച ഗോപകുമാർ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ബിജെപി അറിയിച്ചു. പാർലമെന്ററി പാർട്ടി നേതാവിനെ പിന്നീട് തീരുമാനിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയമാണ് ഇനി ആവശ്യമെന്ന് ബിജെപി നേതൃത്വം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യസംരക്ഷണം, വിലക്കയറ്റം, ലഹരി വ്യാപനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചർച്ചകളാകേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

> പരസ്പര ആരോപണങ്ങളും വിവാദങ്ങളും മാത്രം മുൻനിർത്തുന്ന രാഷ്ട്രീയത്തിന് പകരം വികസനവും പരിഹാരങ്ങളും മുന്നോട്ടുവയ്ക്കുന്ന സമീപനമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “വികസിത കേരളം” ലക്ഷ്യമാക്കി പുതിയ രാഷ്ട്രീയ സംസ്‌കാരം രൂപപ്പെടുത്താൻ ശ്രമിക്കുമെന്നുമാണ് ബിജെപിയുടെ പ്രഖ്യാപനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360766/bjps-historic-achievement-in-kerala-assembly-new-chapter-with-three-mlas)