---
title: "പാനൂരിലെ പ്രമുഖ തറവാടായ നാമത്ത് പൊന്നൻ തറവാട് കുടുംബ സംഗമം റോയൽ മീറ്റ് - 2026 വെള്ളിയാഴ്ച സുമംഗലി ഓഡിറ്റോറിയത്തിൽ"
english_title: "The Royal Meet of the prominent Tharavad family of Namat Ponnan Tharavad in Panur - 2026 on Friday at Sumangali Auditorium"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360740/the-royal-meet-of-the-prominent-tharavad-family-of-namat-ponnan-tharavad-in-panur-2026-on-friday-at-sumangali-auditorium"
published_at: "2026-05-21T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e96e9af32b_Untitled-3_copy.jpg"
keywords: []
---

# പാനൂരിലെ പ്രമുഖ തറവാടായ നാമത്ത് പൊന്നൻ തറവാട് കുടുംബ സംഗമം റോയൽ മീറ്റ് - 2026 വെള്ളിയാഴ്ച സുമംഗലി ഓഡിറ്റോറിയത്തിൽ

> **Lead Summary:** പാനൂർ: പാനൂർ മൊകേരി പ്രദേശത്തുള്ള പ്രശസ്ത കുടുംബമായ നാമത്ത് പൊന്നൻ തറവാട് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ് സംഘടിപ്പിക്കുന്ന റോയൽ മീറ്റ് -2026 മിനി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ കൂത്തുപറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

പാനൂർ: പാനൂർ മൊകേരി പ്രദേശത്തുള്ള പ്രശസ്ത കുടുംബമായ നാമത്ത് പൊന്നൻ തറവാട് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ് സംഘടിപ്പിക്കുന്ന റോയൽ മീറ്റ് -2026 മിനി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ കൂത്തുപറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പാനൂർ മൊകേരി പ്രദേശത്തുള്ള പ്രശസ്ത കുടുംബമായ നാമത്ത് പൊന്നൻ തറവാട് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 3 മണിക്ക് സംഘടിപ്പിക്കുന്ന റോയൽ മീറ്റ് -2026 മിനി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പരിപാടിയുടെ ഔദ്യോഗികമായ ഉത്ഘാടന കർമ്മം പാനൂർ മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ നൗഷത്ത് കൂടത്തിൽ നിർവഹിക്കും.

കുടുംബ ഗ്രൂപ്പിൽ നടത്തിയ ക്വിസ് മത്സര വിജയികൾക്ക് ഉള്ള സമ്മാനങ്ങളുടെ വിതരണം, മദ്രസ സ്കൂൾ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥി വിദ്യാർഥിനികളെ ആദരിക്കൽ, ഖുർഹാൻ മനഃപാഠമാക്കിയ വിദ്യാർഥികൾക്കുള്ള പ്രത്യേക പുരസ്‌കാരവും ആദരവും നടക്കുന്നതോടൊപ്പം മുപ്പതോളം കുടുംബ ഭാഗ്യ ശാലികളെ തെരെഞ്ഞെടുക്കുന്ന മെഗാ നറുക്കെടുപ്പും കുട്ടികളുടെ കലാ പരിപാടികളും കിസ്സ പറയലും ഉണ്ടായിരിക്കുന്നതാണ് എന്ന് കോർഡിനേറ്റർ മഹറൂഫ് പോതിയാൽ അറിയിച്ചു.

2025 ഡിസംബർ 30 ന്ന് നടത്തിയ മെഗാ കുടുംബ സംഗമത്തിന് ശേഷം സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് കണ്ണൂർ കോഴിക്കോട് കാസർഗോഡ് ജില്ലകളിൽ താമസിക്കുന്ന നാമത്തു കുടുംബംങ്ങൾ മുഴുവനും ഒത്തുചേരുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഭാരവാഹികൾ ആയ മുംതാസ്, ഷബീന, റഹിയാനത്ത് , അർഷിദ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360740/the-royal-meet-of-the-prominent-tharavad-family-of-namat-ponnan-tharavad-in-panur-2026-on-friday-at-sumangali-auditorium)