---
title: "കണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട സി പി എം പ്രവർത്തകർ അറസ്റ്റിൽ ; 2 പൊലീസുകാർക്ക് സസ്പെൻഷൻ"
english_title: "CPM activists who attacked police while undergoing treatment at a hospital in Kannur and escaped have been arrested; 2 policemen suspended"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360680/cpm-activists-who-attacked-police-while-undergoing-treatment-at-a-hospital-in-kannur-and-escaped-have-been-arrested-2-policemen-suspended"
published_at: "2026-05-20T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0dcf781eb03_police.1697912334.jpg"
keywords: []
---

# കണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട സി പി എം പ്രവർത്തകർ അറസ്റ്റിൽ ; 2 പൊലീസുകാർക്ക് സസ്പെൻഷൻ

> **Lead Summary:** (www.panoornews.in0ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലിസിനെ തള്ളിയിട്ട് രക്ഷപ്പെട്ട രണ്ടു സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരളശേരി വടക്കുമ്പാട്ടെ അമൽ, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്.

## Article Content

(www.panoornews.in0ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലിസിനെ തള്ളിയിട്ട് രക്ഷപ്പെട്ട രണ്ടു സി.പി.എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരളശേരി വടക്കുമ്പാട്ടെ അമൽ, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂർ കാൽടെക്സ‌സിൽ നിന്നാണ് ഇവരെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിൽ എസ്.എഫ്.ഐ. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സനന്ദ്, എസ്. സായന്ത്, നിവേദ്, അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളായ സി.പി.എം പ്രവർത്തക രാണ് പൊലിസിനെ ആക്രമിച്ച് കണ്ണൂർ എ.കെ.ജി ആശുപത്രി യിൽ നിന്നും രക്ഷപ്പെട്ടത്.

പെരളശേരി വടക്കുമ്പാടെ അമൽ, ജിനേഷ് എന്നിവരാണ് പൊലിസിനെ ആക്രമിച്ച് രക്ഷപ്പെട്ടത്. ഇവർക്കെതിരേ ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച പരാതി യിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

ചികിത്സ യിലായിരുന്നതിനാൽ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി യിരുന്നില്ല. വളപട്ടണം പൊലിസ് സ്റ്റേഷനിലെ സീനിയർ സി വിൽ പൊലിസ് ഓഫിസർമാരായ ടി.കെ സുമിത്ത്, മിഥുൻ എന്നിവരുടെ കാവലിലായിരുന്നു ഇവർ ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലു ണ്ടായിരുന്ന ഇരുവരും പുറത്തു നിന്നെത്തിയ സി.പി.എം പ്രവർത്തകരുടെ സഹായത്തോടെ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ ഇരു പൊലീസുകാരെയും സസ്പെന്റ് ചെയ്തിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360680/cpm-activists-who-attacked-police-while-undergoing-treatment-at-a-hospital-in-kannur-and-escaped-have-been-arrested-2-policemen-suspended)