---
title: "തലശേരിയിൽ അഭിഭാഷകർ പൊലീസിനെതിരെ ; അഭിഭാഷകയെ മർദ്ദിച്ച  അധ്യാപകനെതിരെ ചുമത്തിയത് ദുർബല വകുപ്പുകളെന്നാരോപണം, അഭിഭാഷകർ ജോലിക്കെത്തിയത് കറുത്ത ബാഡ്ജണിഞ്ഞ്"
english_title: "Lawyers in Thalassery against police; teacher who assaulted lawyer accused of weak departments, lawyers came to work wearing black badges"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360677/lawyers-in-thalassery-against-police-teacher-who-assaulted-lawyer-accused-of-weak-departments-lawyers-came-to-work-wearing-black-badges"
published_at: "2026-05-20T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0dcd1794f4c_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ അഭിഭാഷകർ പൊലീസിനെതിരെ ; അഭിഭാഷകയെ മർദ്ദിച്ച  അധ്യാപകനെതിരെ ചുമത്തിയത് ദുർബല വകുപ്പുകളെന്നാരോപണം, അഭിഭാഷകർ ജോലിക്കെത്തിയത് കറുത്ത ബാഡ്ജണിഞ്ഞ്

> **Lead Summary:** തലശേരി: വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ അഭിഭാഷകയെ എതിർകക്ഷി മർദിച്ച സംഭവത്തിൽ തലശേരി ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ അഭിഭാഷകർ കറുത്ത ബാഡ്ജ് ധരിച്ചാണ് കോടതിയിൽ എത്തിയത്. കോടതി അങ്കണത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

തലശേരി: വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ അഭിഭാഷകയെ എതിർകക്ഷി മർദിച്ച സംഭവത്തിൽ തലശേരി ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ അഭിഭാഷകർ കറുത്ത ബാഡ്ജ് ധരിച്ചാണ് കോടതിയിൽ എത്തിയത്. കോടതി അങ്കണത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന സംഭവമാണ് ഇവിടെ നടന്നത്. തലശേരി എസ്.എച്ച്.ഒയെ വിശദമായി കാര്യങ്ങൾ അറിയിച്ചിരുന്നു. എന്നിട്ടും ചെറിയ വകുപ്പുകൾ ചേർത്താണ് പൊലിസ് കേസെടുത്തത്. ഇത് സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പൊലിസ് ഈ കേസിൽ വളരെ ലാഘവത്തോടെ കൂടിയാണ് കൈകാര്യം ചെയ്തതെന്ന് കെ.പി ഹരീന്ദ്രൻ പറഞ്ഞു.

ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് കുടുംബകോടതി കൗൺസിലിങ് ഹാളിനടുത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക പി.വി സോണിയെ മാഹിയിലെ സ്വകാര്യ സ്‌കൂൾ അധ്യാപകനായ കെ.പി ദിവാകരനാണ് മർദിച്ചത്. അതേസമയം, പ്രതിയെ നോട്ടിസ് നൽകിയ ശേഷം ചൊവ്വാഴ്ച്ച രാത്രി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. നോട്ടിസിലെ നിർദേശപ്രകാരം ദിവാകരൻ ഇന്നലെ തലശേരി പൊലിസ് സ്റ്റേഷനിൽ വീണ്ടും ഹാജരായി. അതേസമയം, അധ്യാപകന്റെ പരാതിയിൽ അഭിഭാഷകയ്‌ക്കെതിരേയും കേസെടുത്തു. തന്നെ തടഞ്ഞുവച്ച് അസഭ്യം വിളിച്ചെന്നും മുഖത്തും നെഞ്ചത്തും കൈകൊണ്ട് അടിച്ചെന്നും അധ്യാപകന്റെ പരാതിയിൽ പറയുനന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360677/lawyers-in-thalassery-against-police-teacher-who-assaulted-lawyer-accused-of-weak-departments-lawyers-came-to-work-wearing-black-badges)