---
title: "കൊളശേരിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മോട്ടോർ അഴിക്കാനിറങ്ങിയ മധ്യവയസ്കൻ വീണു മരിച്ചു"
english_title: "A middle-aged man fell and died after being hit by a motorbike while cleaning a well in Kolassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360675/a-middle-aged-man-fell-and-died-after-being-hit-by-a-motorbike-while-cleaning-a-well-in-kolassery"
published_at: "2026-05-20T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0dc3d232462_Untitled-1_copy.jpg"
keywords: []
---

# കൊളശേരിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മോട്ടോർ അഴിക്കാനിറങ്ങിയ മധ്യവയസ്കൻ വീണു മരിച്ചു

> **Lead Summary:** നിർമാണത്തിലിരിക്കുന്ന വീടിൻ്റെ കിണർ വൃത്തിയാക്കുന്നതിനിടെ മധ്യവയസ്‌കൻ വീണു മരിച്ചു. കൊളശേരി പാറക്കോട്ട് മഠത്തിൽ താഴെ കുനിയിൽ വി. മഹേഷ് ആണ് മരിച്ചത്.

## Article Content

നിർമാണത്തിലിരിക്കുന്ന വീടിൻ്റെ കിണർ വൃത്തിയാക്കുന്നതിനിടെ മധ്യവയസ്‌കൻ വീണു മരിച്ചു. കൊളശേരി പാറക്കോട്ട് മഠത്തിൽ താഴെ കുനിയിൽ വി. മഹേഷ് ആണ് മരിച്ചത്.

ബുധനാഴ്‌ച ഉച്ചയ്ക്ക് 11.30ഓടെയാണ് അപകടം. വടക്കുമ്പാട് പാറക്കെട്ടിൽ ആയുർവേദ ഡിസ്‌പൻസറിക്ക് സമീപം ഷബീറിൻ്റെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

കിണറിൽ ഘടിപ്പിച്ച മോട്ടോർ അഴിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ തെന്നി വീഴുകയായിരുന്നു. സംഭവ സമയം സഹായിയും ഒപ്പമുണ്ടായിരുന്നു. ഉടൻ മഹേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ജിസ്‌ന. മകൻ: അഭിജിത് (മട്ടന്നൂർ പോളി), സഹോദരങ്ങൾ: രമേശൻ (റിട്ട. എക്‌ സൈസ്), സരോജിനി, ശോഭന,അശോകൻ,ധനേശൻ, പരേതനായ രാമകൃഷ്ണ‌ൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360675/a-middle-aged-man-fell-and-died-after-being-hit-by-a-motorbike-while-cleaning-a-well-in-kolassery)