---
title: "കണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട സിപിഎം പ്രവർത്തകരായ പ്രതികളെ ഇനിയും പിടികൂടാനായില്ല ;  പത്തുപേർക്കെതിരേ കേസ്"
english_title: "The accused CPM activists who escaped while undergoing treatment at a hospital in Kannur have not yet been caught; Case filed against ten people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360647/the-accused-cpm-activists-who-escaped-while-undergoing-treatment-at-a-hospital-in-kannur-have-not-yet-been-caught-case-filed-against-ten-people"
published_at: "2026-05-20T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d9fc564313_police.1697912334.jpg"
keywords: []
---

# കണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട സിപിഎം പ്രവർത്തകരായ പ്രതികളെ ഇനിയും പിടികൂടാനായില്ല ;  പത്തുപേർക്കെതിരേ കേസ്

> **Lead Summary:** ആശുപത്രിയിൽ ചികിത്സയിലിരിക്കെ സി.പി.എം. പ്രവർത്തകരായ പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ ദുരൂഹത.പെരളശ്ശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു. ഓടിപ്പോയ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല.

## Article Content

ആശുപത്രിയിൽ ചികിത്സയിലിരിക്കെ സി.പി.എം. പ്രവർത്തകരായ പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ ദുരൂഹത.പെരളശ്ശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു. ഓടിപ്പോയ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല.

അഴീക്കോട് മൂന്നുനിരത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പരിക്കേറ്റാണ് രണ്ടുപേരും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായത്. ഈ സംഭവത്തിൽ ബി.ജെ.പി. പ്രവർത്തകരെ ആക്രമിച്ചതിന് ഇവർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360647/the-accused-cpm-activists-who-escaped-while-undergoing-treatment-at-a-hospital-in-kannur-have-not-yet-been-caught-case-filed-against-ten-people)