---
title: "'രക്ഷാ പ്രവർത്തനം' അന്വേഷിക്കാൻ പ്രത്യേക സംഘം ഉടൻ കൂടിക്കാഴ്ച നടത്തും ; അന്വേഷണം  എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ"
english_title: "A special team will meet soon to investigate the 'rescue operation'; investigation will be led by SP Shoukatthali"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360571/a-special-team-will-meet-soon-to-investigate-the-rescue-operation-investigation-will-be-led-by-sp-shoukatthali"
published_at: "2026-05-20T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d6b3771051_Untitled-3_copy.jpg"
keywords: []
---

# 'രക്ഷാ പ്രവർത്തനം' അന്വേഷിക്കാൻ പ്രത്യേക സംഘം ഉടൻ കൂടിക്കാഴ്ച നടത്തും ; അന്വേഷണം  എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ

> **Lead Summary:** പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ നടന്ന വിവാദമായ 'രക്ഷാപ്രവർത്തനം' ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ആലപ്പുഴയിൽ വെച്ച് നവകേരള ബസിനുമുന്നിൽ പ്രതിഷേധിച്ചവർക്കു നേരേ നടന്ന പോലീസ് അതിക്രമമാണ് അന്വേഷിക്കുക. വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സംഭവം പ്രത്യേകസംഘത്തെ വെച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സർപ്പിക്കാനാണ് പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഉത്തരവ്.

## Article Content

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ നടന്ന വിവാദമായ 'രക്ഷാപ്രവർത്തനം' ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ആലപ്പുഴയിൽ വെച്ച് നവകേരള ബസിനുമുന്നിൽ പ്രതിഷേധിച്ചവർക്കു നേരേ നടന്ന പോലീസ് അതിക്രമമാണ് അന്വേഷിക്കുക. വി.ഡി. സതീശൻ സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് സംഭവം പ്രത്യേകസംഘത്തെ വെച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സർപ്പിക്കാനാണ് പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ ഉത്തരവ്.

എറണാകുളം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ടോൾസൺ, ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്.ഐ. ജയകൃഷ്ണൻ, ആലപ്പുഴ സൗത്ത് സ്റ്റേഷൻ എ.എ സ്.ഐ. രാജേഷ്, ആലപ്പുഴ, ക്രൈംബ്രാഞ്ച് എസ്.ഐ. ദീനദയാൽ മല്ലൻ, ആലപ്പുഴ ജില്ലാ പോലീസ് ആസ്ഥാന ത്തെ എസ്.ഐ. എസ്.ആർ. അമൃതരാജ് എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

2023 ഡിസബർ 15-ന് ആലപ്പുഴവെച്ചാണ് കെ.എസ്.യു. നേതാവും നിയുക്ത എം.എൽ.എ.യുമായ എ.ഡി. തോമസ്, അജയ് എന്നിവർക്കു നേരേ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരുടെ അതിക്രമമുണ്ടായത്. സംഭവത്തെ 'രക്ഷാപ്ര വർത്തനം' എന്ന് പറഞ്ഞായിരുന്നു സർക്കാർ ന്യായീകരി ച്ചിരുന്നത്.

മർദനമേറ്റവർ പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല. മർദനമേറ്റവർ കോടതിയെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പുരോഗതിയുണ്ടായില്ല.

ടി.പി. വധക്കേസ് അന്വേഷിച്ച സംഘത്തിൽ ഉൾപ്പെട്ട ഷൗക്കത്തലിയാണ് കൊടി സുനിയെയും സി.പി.എം. നേതാവ് പി. മോഹനനെയും അറസ്റ്റു ചെയ്തത്. പിന്നീട് അദ്ദേഹം ദേശീയ അന്വേഷണ ഏജൻസിയിൽ ഡെപ്യൂട്ടേഷനിൽ പോയി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് സംസ്ഥാനത്തേക്കു മടങ്ങി. ഐ.പി.എസ്. ലഭിച്ചതോടെ ആലപ്പുഴ ക്രൈം ബ്രാഞ്ചിൽ നിയമിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360571/a-special-team-will-meet-soon-to-investigate-the-rescue-operation-investigation-will-be-led-by-sp-shoukatthali)