---
title: "പെട്രോൾ, ഡീസൽ വില ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആർ.വൈ.ജെ.ഡി ; നിയുക്ത എംഎൽഎ  പി.കെ പ്രവീണിന് സ്വീകരണം നൽകി"
english_title: "RYJD says petrol and diesel prices are a challenge to the people; welcomes appointed MLA PK Praveen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360491/ryjd-says-petrol-and-diesel-prices-are-a-challenge-to-the-people-welcomes-appointed-mla-pk-praveen"
published_at: "2026-05-20T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d26a0486c3_Untitled-1_copy.jpg"
keywords: []
---

# പെട്രോൾ, ഡീസൽ വില ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആർ.വൈ.ജെ.ഡി ; നിയുക്ത എംഎൽഎ  പി.കെ പ്രവീണിന് സ്വീകരണം നൽകി

> **Lead Summary:** പെട്രോൾ, ഡീസൽ വില വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആർ.വൈ.ജെ.ഡി കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

## Article Content

പെട്രോൾ, ഡീസൽ വില വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആർ.വൈ.ജെ.ഡി കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

പെട്രോൾ, ഡീസൽ വില 50 രൂപയിലെത്തിക്കുമെന്ന് പറഞ്ഞു അധികാരത്തിലേറിയ എൻ.ഡി.എ സർക്കാർ അനിയന്ത്രിതമായി ഇന്ധന വിലയുയർത്തുന്ന കാഴ്‌ചയാണ് കണ്ടുവരുന്നത്. പശ്ചിമേഷ്യൻ രാജ്യത്ത് യുദ്ധഭീഷണി നിലനിൽക്കെ പാചക വാതകത്തിൻ്റെ വില കുത്തനെയുയർന്ന സാഹചര്യത്തിലാണ് പെട്രോളിനും വില വർദ്ധിപ്പിച്ചത് ഇത് ജനങ്ങളോടുള്ള വെല്ലുവിളിയും ഇരുട്ടടിയുമാണെന്നും യോഗം വിലയിരുത്തി.

തലശ്ശേരി പടയണി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് വി.പി.യദുകൃഷ്ണ‌ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത എം.എൽ.എ പി.കെ. പ്രവീണിനെ ചടങ്ങിൽ ആദരിച്ചു. ജൂൺ 5ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച ജില്ലാതല പരിപാടി കണ്ണൂരിൽ വെച്ച് നടത്താനും, ജൂൺ 20ന് ജില്ലാ ശില്പ‌ശാല നടത്താനും തീരുമാനിച്ചു.

ചടങ്ങിൽ ജനറൽ സെക്രട്ട റി. സി. കെ. മുഷറഫ് സ്വാഗതം പറഞ്ഞു. ആർ ജെ ഡി സംസ്ഥാന കമ്മിറ്റി അംഗം കെ കെ ജയപ്രകാശ്, എം. കെ രഞ്ജിത്ത്,കെ. അക്ഷയ്, ഷിജിന. കെ. പി. പോൾ ജോയ്‌സ്, റിജീഷ്. എൻ. കെ, ജിനീഷ്. എൻ.പി,ദീപ്ന. എൻ. പി, സുനിത. വി. പി, ജിതീഷ്. എൻ. കെ., ദിപീഷ്. ടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360491/ryjd-says-petrol-and-diesel-prices-are-a-challenge-to-the-people-welcomes-appointed-mla-pk-praveen)