---
title: "വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് തലശേരി കുടുംബ കോടതിയിൽ എത്തിയ അധ്യാപകൻ  വനിതാ അഭിഭാഷകയെ  മർദ്ദിച്ചു. ;  വിളക്കോട്ടൂർ സ്വദേശി കസ്റ്റഡിയിൽ"
english_title: "Teacher assaults female lawyer who arrived at Thalassery family court in connection with divorce case; Vilakottoor native in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360427/teacher-assaults-female-lawyer-who-arrived-at-thalassery-family-court-in-connection-with-divorce-case-vilakottoor-native-in-custody"
published_at: "2026-05-19T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c4f5604fa5_Untitled-1_copy.jpg"
keywords: []
---

# വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് തലശേരി കുടുംബ കോടതിയിൽ എത്തിയ അധ്യാപകൻ  വനിതാ അഭിഭാഷകയെ  മർദ്ദിച്ചു. ;  വിളക്കോട്ടൂർ സ്വദേശി കസ്റ്റഡിയിൽ

> **Lead Summary:** വിളക്കോട്ടൂർ: കുടുംബ കോടതിയിൽവിവാഹ മോചന കേസുമായി ബന്ധപ്പെട്ടെത്തിയ അധ്യാപകന്‍ അഭിഷകയെ മര്‍ദ്ദിച്ചതായി പരാതി. കുടുംബ കോടതിയുടെ വെയിറ്റിങ് ഹാളില്‍ വച്ചാണ് അഭിഭാഷക പി.വി സോണിക്ക് നേരെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.10 ഓടെ കൈയ്യേറ്റമുണ്ടായത്. സംഭവത്തില്‍

## Article Content

വിളക്കോട്ടൂർ: കുടുംബ കോടതിയിൽവിവാഹ മോചന കേസുമായി ബന്ധപ്പെട്ടെത്തിയ അധ്യാപകന്‍ അഭിഷകയെ മര്‍ദ്ദിച്ചതായി പരാതി. കുടുംബ കോടതിയുടെ വെയിറ്റിങ് ഹാളില്‍ വച്ചാണ് അഭിഭാഷക പി.വി സോണിക്ക് നേരെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.10 ഓടെ കൈയ്യേറ്റമുണ്ടായത്. സംഭവത്തില്‍

കല്ലിക്കണ്ടി വിളക്കോട്ടൂർ സ്വദേശി കെ.പി ദിവാകരനെ (51) തലശേരി പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാൾ സ്വകാര്യ സ്കൂളിലെ അധ്യാപകനാണെന്നും പറയപ്പെടുന്നുണ്ട്.

പ്രതിയുടെ ഭാര്യയുടെ അഭിഭാഷകയാണ് സോണി. മര്‍ദനമേറ്റ സോണി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

സുഹൃത്തുമായി കുടുംബകോടതിയിലെത്തിയ ഇയാള്‍ അഭിഭാഷകയെ കൗൺസില്‍ ഹാളില്‍ നിന്നു പുറത്തേക്ക് വിളിച്ചു. തുടര്‍ന്ന് അസഭ്യം പറഞ്ഞതിനു പിന്നാലെ സോണിയുടെ ഇടതു കവിളില്‍ അടിച്ചു.

അടിയേറ്റ സോണി നിലത്തു വീഴുകയും നടുവിന് പരുക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ സഹപ്രവര്‍ത്തകരെത്തി അഭിഭാഷകയെ സംരക്ഷിക്കുകയായിരുന്നു. ഡിവോഴ്‌സ് കേസുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്നു കരുതിയാണ് അഭിഭാഷക ഇയാളുടെ അടുത്തേക്ക് പോയത്. ഭാര്യക്കുവേണ്ടി കുടുംബ കോടതിയില്‍ വാദിക്കുന്നതിന്റെ പ്രകോപനമാണ് മര്‍ദനത്തിന് കാരണമെന്ന് സംശയിക്കുന്നത്. നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ് ഇയാളും ജനറല്‍ ശുപത്രിയില്‍ ചികിത്സതേടി. തലശേരി കോടതിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു അക്രമമെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകരും പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360427/teacher-assaults-female-lawyer-who-arrived-at-thalassery-family-court-in-connection-with-divorce-case-vilakottoor-native-in-custody)