---
title: "പള്ളൂരിൽ മോഷണ ലക്ഷ്യവുമായെത്തിയ പാലക്കാട് സ്വദേശികൾ  പിടിയിൽ ; ജയിലിൽ നിന്നും പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസം"
english_title: "Palakkad natives arrested for theft in Pallur; released from jail the other day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360287/palakkad-natives-arrested-for-theft-in-pallur-released-from-jail-the-other-day"
published_at: "2026-05-19T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bd8604352a_Untitled-2_copy.jpg"
keywords: []
---

# പള്ളൂരിൽ മോഷണ ലക്ഷ്യവുമായെത്തിയ പാലക്കാട് സ്വദേശികൾ  പിടിയിൽ ; ജയിലിൽ നിന്നും പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസം

> **Lead Summary:** പള്ളൂർ: സംശയാസ്പദമായ സാഹചര്യത്തിൽ മോഷണ ഉദ്ദേശ്യവുമായെത്തിയ രണ്ട് പേരെ ഈസ്റ്റ് പള്ളൂർ ബൈപാസ് ജംഗ്ഷനടുത്ത് വെച്ച് രാത്രി രണ്ടര മണിയോടെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് ഭവനഭേദനത്തിന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

## Article Content

പള്ളൂർ: സംശയാസ്പദമായ സാഹചര്യത്തിൽ മോഷണ ഉദ്ദേശ്യവുമായെത്തിയ രണ്ട് പേരെ ഈസ്റ്റ് പള്ളൂർ ബൈപാസ് ജംഗ്ഷനടുത്ത് വെച്ച് രാത്രി രണ്ടര മണിയോടെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് ഭവനഭേദനത്തിന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പാലക്കാട് അയിരൂരിലെ നെൻമാറ പൂളക്കൽ പറമ്പ് ജലീൽ ഇബ്രാഹിം (37) പാലക്കാട് ചിറ്റടി വടക്കച്ചേരി മാടവന കൊടുക്കരു വിശ്വനാഥൻ രാജൻ(55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നിരവധി കേസ്സുകളിൽ പ്രതികളായ ഇവർ കാസർഗോഡ് ജില്ലാ ജയിലിൽ നിന്ന് മൂന്ന് ദിവസം മുമ്പാണ് പുറത്ത് വന്നത്. നൈറ്റ് ബിറ്റ് ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് ഇവരെ പിടികൂടിയത്. ഇവരിലൊരാൾ ഓടി രക്ഷപ്പെട്ടുവെങ്കിലും, പിന്നീട് പള്ളൂർ മേഖലയിൽ വെച്ചു തന്നെ ഇയാളെ പിടികൂടാനായി.മാഹി കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

സമീപ പ്രദേശങ്ങളിൽ നിന്ന് ജയിൽ മോചിതരായവരുടേയും, മാഹി മേഖലയിലെ അടച്ചിട്ട വീടുകളെ സംബന്ധിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചുവരിയാണെന്ന് മാഹി പൊലീസ് സി.ഐ.പി.എ. അനിൽകുമാർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360287/palakkad-natives-arrested-for-theft-in-pallur-released-from-jail-the-other-day)