---
title: "എന്റെ ബന്ധുക്കളെ പിടിക്കും അല്ലേഡോ..! ; കണ്ണൂരിൽ വനം വകുപ്പ് റസ്ക്യൂവറുടെ വീടിന് സമീപം ഉഗ്രവിഷമുള്ള മൂർഖൻ"
english_title: "They will catch my relatives, won't they?! ; A highly venomous cobra was found near the house of a forest department rescuer in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360258/they-will-catch-my-relatives-wont-they-a-highly-venomous-cobra-was-found-near-the-house-of-a-forest-department-rescuer-in-kannur"
published_at: "2026-05-18T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0b3f5f104f4_Untitled-2_copy.jpg"
keywords: []
---

# എന്റെ ബന്ധുക്കളെ പിടിക്കും അല്ലേഡോ..! ; കണ്ണൂരിൽ വനം വകുപ്പ് റസ്ക്യൂവറുടെ വീടിന് സമീപം ഉഗ്രവിഷമുള്ള മൂർഖൻ

> **Lead Summary:** വനംവകുപ്പ് റെസ്‌ക്യൂവറുടെ വീടിന് സമീപത്ത് നിന്ന് ഉഗ്രവിഷമുള്ള മൂർഖനെ പിടികൂടി. തളിപ്പറമ്പ് പാലകുളങ്ങര അമ്പലത്തിന് സമീപത്തെ മാർക്ക് പ്രവർത്തകൻ അനിൽ തൃച്ചംബരത്തിന്റെ വീടിന്റെ മുൻവശത്ത റോഡിൽ നിന്ന് രാത്രി എട്ടു മണിയോടെയാണ് പാമ്പിനെ പിടികൂടിയത്.

## Article Content

വനംവകുപ്പ് റെസ്‌ക്യൂവറുടെ വീടിന് സമീപത്ത് നിന്ന് ഉഗ്രവിഷമുള്ള മൂർഖനെ പിടികൂടി. തളിപ്പറമ്പ് പാലകുളങ്ങര അമ്പലത്തിന് സമീപത്തെ മാർക്ക് പ്രവർത്തകൻ അനിൽ തൃച്ചംബരത്തിന്റെ വീടിന്റെ മുൻവശത്ത റോഡിൽ നിന്ന് രാത്രി എട്ടു മണിയോടെയാണ് പാമ്പിനെ പിടികൂടിയത്.

റോഡിലൂടെ പാമ്പ് ഇഴയുന്നത് കണ്ട് അയൽവാസിയാണ് വിവരം അറിയിച്ചത്. സംഭവസമയം അനിൽ വീട്ടിൽ തന്നെയുണ്ടായിരുന്നു. മൂർഖനെ പിടികൂടിയ ശേഷം തളിപ്പറമ്പ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണന്റെ നിർദേശപ്രകാരം ആവാസവ്യവസ്ഥയിലേക്ക് വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360258/they-will-catch-my-relatives-wont-they-a-highly-venomous-cobra-was-found-near-the-house-of-a-forest-department-rescuer-in-kannur)