---
title: "പള്ളൂരിൽ കടയിൽ വച്ച്  പതിനാലുകാരിയെ പീഢിപ്പിക്കാൻ ശ്രമം ;  മാടപ്പീടിക സ്വദേശിയായ  കടയുടമ അറസ്റ്റിൽ "
english_title: "Attempt to molest 14-year-old girl at shop in Pallur; Shop owner, a native of Madappeetika, arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360244/attempt-to-molest-14-year-old-girl-at-shop-in-pallur-shop-owner-a-native-of-madappeetika-arrested"
published_at: "2026-05-18T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0b2666bfe3d_Untitled-7_copy.jpg"
keywords: []
---

# പള്ളൂരിൽ കടയിൽ വച്ച്  പതിനാലുകാരിയെ പീഢിപ്പിക്കാൻ ശ്രമം ;  മാടപ്പീടിക സ്വദേശിയായ  കടയുടമ അറസ്റ്റിൽ 

> **Lead Summary:** പള്ളൂർ: പള്ളൂരിൽ ഒൻപതാം ക്ലാസ്സുകാരിയെ തന്ത്രപൂർവ്വം ഷോപ്പിൽ കയറ്റി പീഡിപ്പിച്ചതിന് കടയുടമ പോക്സോ കേസ്സിൽ അറസ്റ്റിലായി. അവറോത്ത് സ്കൂളിനടുത്ത് ഫർണ്ണിച്ചർ കട നടത്തുന്ന മാടപ്പീടിക സ്വദേശി കാട്ടിൽ പറമ്പത്ത് വി.പി. ശ്രീജേഷ് ആണ് പിടിയിലായത്.

## Article Content

പള്ളൂർ: പള്ളൂരിൽ ഒൻപതാം ക്ലാസ്സുകാരിയെ തന്ത്രപൂർവ്വം ഷോപ്പിൽ കയറ്റി പീഡിപ്പിച്ചതിന് കടയുടമ പോക്സോ കേസ്സിൽ അറസ്റ്റിലായി. അവറോത്ത് സ്കൂളിനടുത്ത് ഫർണ്ണിച്ചർ കട നടത്തുന്ന മാടപ്പീടിക സ്വദേശി കാട്ടിൽ പറമ്പത്ത് വി.പി. ശ്രീജേഷ് ആണ് പിടിയിലായത്.

ഒരു വീട്ടിൽ ഇയാൾ കുറച്ച് ദിവസം ഫർണ്ണിച്ചർ ജോലി ചെയ്തിരുന്നു. ഗ്ലാസ് പെയിന്റിങ്ങ് ചെയ്യാനറിയുന്ന വീട്ടിലെ പെൺകുട്ടിയുമായി പരിചയപ്പെട്ട ഇയാൾ കടയിൽ പെയിന്റിങ്ങുകൾ ഫ്രെയിം ചെയ്യാനുള്ള ഫ്രെയിമുകളും മറ്റുമുണ്ടെന്ന്പറയുകയുകയുണ്ടായി. പരിചയത്തിന്റെ പേരിൽ കുട്ടി കടയിലെത്തി.

ഉടനെ ശ്രീജേഷ് വാതിലടക്കുകയും പീഢിപ്പിക്കുകയുമായിരുന്നു. കുട്ടി കടയിൽ കയറുന്നത് കുട്ടിയുടെ മുത്തച്ഛൻ കണ്ടിരുന്നു. ഉടൻ കടയിലെത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ വിവസ്ത്രയായി കണ്ടത്. പരാതിയെത്തുടർന്ന് തലശ്ശേരിഗവ.ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി.

മാഹി കോടതിയിൽ ഹാജരാക്കി. ഇതിനിടെ ചൈൽഡ് ലൈനും അന്വേഷണം നടത്തിവരുന്നുണ്ട്. മാഹി സർക്കിൾ ഇൻസ്പെക്ടർ.പി.എ. അനിൽകുമാർ, പള്ളൂർ എസ്.ഐ.ജി. സന്തോഷ് എന്നിവരാണ് പ്രതിയെ പിടി കൂടിയത്. ഇയാളെ പുതുച്ചേരി പോക്സോ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360244/attempt-to-molest-14-year-old-girl-at-shop-in-pallur-shop-owner-a-native-of-madappeetika-arrested)