---
title: "വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ  സത്യപ്രതിജ്ഞാദിനാഘോഷം വേറ ലെവലാക്കി കൊളവല്ലൂർ മേഖലാ  യുഡിഎഫ് കമ്മിറ്റി ; 2000ത്തോളംപേർക്ക് ബിരിയാണി നൽകി"
english_title: "The Kolavallur Regional UDF Committee took the swearing-in day celebrations of the V.D. Satheesan-led government to a whole new level; served biryani to around 2000 people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360203/the-kolavallur-regional-udf-committee-took-the-swearing-in-day-celebrations-of-the-vd-satheesan-led-government-to-a-whole-new-level-served-biryani-to-around-2000-people"
published_at: "2026-05-18T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ae98f09cf0_Untitled-4_copy.jpg"
keywords: []
---

# വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ  സത്യപ്രതിജ്ഞാദിനാഘോഷം വേറ ലെവലാക്കി കൊളവല്ലൂർ മേഖലാ  യുഡിഎഫ് കമ്മിറ്റി ; 2000ത്തോളംപേർക്ക് ബിരിയാണി നൽകി

> **Lead Summary:** വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പതിമൂന്നാം സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെന്ന പോലെ കൊളവല്ലൂർ, പാറാട് മേഖലയിലും യു.ഡി.എഫ് പ്രവർത്തകർ ആഘോഷ പരിപാടികളുമായി രംഗത്തെത്തി. ബിരിയാണി വിതരണവും പായസ വിതരണവും പടക്ക പൊട്ടിക്കലും ഉൾപ്പെടെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. പ്രവർത്തകരും നാട്ടുകാരും വലിയ തോതിൽ പങ്കെടുത്ത ആഘോഷ പരിപാടികൾ മേഖലയിൽ ആവേശം നിറച്ചു.

## Article Content

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പതിമൂന്നാം സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെന്ന പോലെ കൊളവല്ലൂർ, പാറാട് മേഖലയിലും യു.ഡി.എഫ് പ്രവർത്തകർ ആഘോഷ പരിപാടികളുമായി രംഗത്തെത്തി. ബിരിയാണി വിതരണവും പായസ വിതരണവും പടക്ക പൊട്ടിക്കലും ഉൾപ്പെടെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. പ്രവർത്തകരും നാട്ടുകാരും വലിയ തോതിൽ പങ്കെടുത്ത ആഘോഷ പരിപാടികൾ മേഖലയിൽ ആവേശം നിറച്ചു.

കൊളവല്ലൂർ മേഖല യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപ്പറമ്പ് ജാതിക്കൂട്ടത്തിൽ വിപുലമായ ബിരിയാണി വിതരണ പരിപാടി സംഘടിപ്പിച്ചു. ഏകദേശം 2000 പേർക്കാണ് ബിരിയാണി വിതരണം നടത്തിയത്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നാട്ടുകാർക്കും യാത്രക്കാർക്കും പ്രവർത്തകർക്കുമാണ് ബിരിയാണി നൽകിയത്. ഉച്ചയോടെ ആരംഭിച്ച പരിപാടി ഏറെ നേരം നീണ്ടുനിന്നു.

യു.ഡി.എഫ് ചെയർമാൻ പി.പി.എ ഹമീദ് ബിരിയാണി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പുതിയ സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ജനക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സി. പുരുഷു മാസ്റ്റർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. അശോകൻ, കെ.കെ ജയചന്ദ്രൻ, കെ.എം പ്രകാശൻ, ഇ.ടി. പുരുഷു, എ.പി ചന്ദ്രൻ, കെ.കെ കുമാരൻ, ടി.പി വിപിൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി നിരവധി പ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു.

അതേസമയം പാറാട് ടൗണിൽ മുസ്ലിം ലീഗ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞാ ആഘോഷം നടന്നു. പടക്കം പൊട്ടിച്ചും പായസ വിതരണം നടത്തിയുമാണ് പ്രവർത്തകർ ആഘോഷം പങ്കുവെച്ചത്. ടൗണിലെത്തിയ നിരവധി പേർക്ക് പായസം വിതരണം ചെയ്തു. ആഘോഷ പരിപാടികൾക്ക് യൂസഫ് മരുന്നൻ, അഷ്ക്കറലി, എം .എൻ അസീസ്, പി.പി ജാഫർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360203/the-kolavallur-regional-udf-committee-took-the-swearing-in-day-celebrations-of-the-vd-satheesan-led-government-to-a-whole-new-level-served-biryani-to-around-2000-people)