---
title: "ചെലവു ചുരുക്കൽ മുഖ്യം, പുതിയ മന്ത്രിമാർക്ക് പഴയ കാറുകൾ തന്നെ ; മുഖ്യമന്ത്രിക്ക് വി എൻ വാസവൻ ഉപയോ​ഗിച്ച കാർ "
english_title: "Cost cutting is the key, new ministers get old cars; VN Vasavan's car is the one used by the Chief Minister"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/360049/cost-cutting-is-the-key-new-ministers-get-old-cars-vn-vasavans-car-is-the-one-used-by-the-chief-minister"
published_at: "2026-05-18T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0a8b1514374_Untitled-1_copy.jpg"
keywords: []
---

# ചെലവു ചുരുക്കൽ മുഖ്യം, പുതിയ മന്ത്രിമാർക്ക് പഴയ കാറുകൾ തന്നെ ; മുഖ്യമന്ത്രിക്ക് വി എൻ വാസവൻ ഉപയോ​ഗിച്ച കാർ 

> **Lead Summary:** വി ഡി സതീശൻ മന്ത്രിസഭയിലെ പുതിയ മന്ത്രിമാർ പഴയ മന്ത്രിമാരുടെ കാറുകൾ തന്നെ ഉപയോ​ഗിക്കും. വിഎൻ വാസവൻ ഉപയോ​ഗിച്ച കാറായിരിക്കും മുഖ്യമന്ത്രി വിഡ‍ി സതീശൻ ഉപയോ​ഗിക്കുക.

## Article Content

വി ഡി സതീശൻ മന്ത്രിസഭയിലെ പുതിയ മന്ത്രിമാർ പഴയ മന്ത്രിമാരുടെ കാറുകൾ തന്നെ ഉപയോ​ഗിക്കും. വിഎൻ വാസവൻ ഉപയോ​ഗിച്ച കാറായിരിക്കും മുഖ്യമന്ത്രി വിഡ‍ി സതീശൻ ഉപയോ​ഗിക്കുക.

ഏറ്റവും കുറവ് ദൂരം ഓടിയ കാർ എന്ന നിലയ്ക്കാണ് ഈ തീരുമാനം. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും അവസാനമായി വാങ്ങിയ കാറാണ് വിഎൻ വാസവന്റേത്. ആ വാഹനമായിരിക്കും മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വാഹനമായി വി ഡി സതീശൻ ഉപയോ​​ഗിക്കുക. പുതിയ മന്ത്രിമാർക്കെല്ലാം തന്നെ പഴയ മന്ത്രിമാർ ഉപയോ​ഗിച്ച വാഹനം തന്നെ ഏതെങ്കിലും അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അത് മാറ്റി ഉപയോ​ഗിക്കാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/360049/cost-cutting-is-the-key-new-ministers-get-old-cars-vn-vasavans-car-is-the-one-used-by-the-chief-minister)