---
title: "നിയുക്ത എംഎൽഎ  പി.കെ പ്രവീണിന് സ്വീകരണം നൽകി സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് കമ്മിറ്റി"
english_title: "Senior Citizens Forum Panur Block Committee welcomes MLA-designate P.K. Praveen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359890/senior-citizens-forum-panur-block-committee-welcomes-mla-designate-pk-praveen"
published_at: "2026-05-16T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0880104a4d5_Untitled-4_copy.jpg"
keywords: []
---

# നിയുക്ത എംഎൽഎ  പി.കെ പ്രവീണിന് സ്വീകരണം നൽകി സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് കമ്മിറ്റി

> **Lead Summary:** പാനൂർ: മുതിർന്ന പൗരന്മാരുടെ പ്രശ്‌നങ്ങൾ സർക്കാരിൻ്റെയും പൊതു സമൂഹത്തി ന്റെയും ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് നിയുക്ത എം എൽ എ. പി. കെ. പ്രവീൺ പറഞ്ഞു. കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പാനൂർ: മുതിർന്ന പൗരന്മാരുടെ പ്രശ്‌നങ്ങൾ സർക്കാരിൻ്റെയും പൊതു സമൂഹത്തി ന്റെയും ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാൻ ശ്രമിക്കുമെന്ന് നിയുക്ത എം എൽ എ. പി. കെ. പ്രവീൺ പറഞ്ഞു. കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനസെക്രട്ടറി വി.പി. ചാത്തു പരിപാടി ഉദ്ഘാടനം ചെയ്തു‌. ചെയർമാൻ ടി.പി. വിജയൻ അധ്യക്ഷത വഹിച്ചു. 80 വയസ് പൂർത്തിയാക്കിയ ജില്ലാ വൈസ് പ്രസിഡൻ്റ് സി അച്യുതനെ നിയുക്ത എം.എൽ.എ. ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പി. അനന്തൻ, പി.വിമല, പി പി. അബൂബക്കർ, ഓട്ടാണിനാണു. കൊട്ടയോടി വിശ്വനാഥൻ, എം അശോകൻ, പി.ജയരാ ജൻ, കെ രാധാകൃഷ്‌ണൻ, എം.അശോകൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് വനിതാവേദി രൂപവത്കരിച്ചു. ഭാരവാഹികൾ :വി. പി. ചന്ദ്രി(ചെയർപേഴ്‌സൺ) എം. ജാനു ബാലൻ (കൺ), എം.സി യശോദ, വി.പി.ഇന്ദിര (ജോ : കൺ).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359890/senior-citizens-forum-panur-block-committee-welcomes-mla-designate-pk-praveen)