---
title: "കൂത്തുപറമ്പിൽ  മിന്നലേറ്റ് വീടിന് കേടുപാടുകൾ"
english_title: "Lightning strikes house in Koothuparamba, causing damage"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359879/lightning-strikes-house-in-koothuparamba-causing-damage"
published_at: "2026-05-16T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a086b633a124_njnjnj.jpg"
keywords: []
---

# കൂത്തുപറമ്പിൽ  മിന്നലേറ്റ് വീടിന് കേടുപാടുകൾ

> **Lead Summary:** മിന്നലേറ്റ് വീടിന്കേടുപാടുകൾ മുര്യാട് കൊളുത്തുപറമ്പിലെ തെക്കയിൽ വീട്ടിൽ ഒ.പി.വിശ്വനാഥൻ്റെ വീടിനാണ് കഴിഞ്ഞ ദിവസം മിന്നലേറ്റത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന വിശ്വനാഥനും, ഭാര്യ രുക്മിണിയും അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

മിന്നലേറ്റ് വീടിന്കേടുപാടുകൾ മുര്യാട് കൊളുത്തുപറമ്പിലെ തെക്കയിൽ വീട്ടിൽ ഒ.പി.വിശ്വനാഥൻ്റെ വീടിനാണ് കഴിഞ്ഞ ദിവസം മിന്നലേറ്റത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന വിശ്വനാഥനും, ഭാര്യ രുക്മിണിയും അത്ഭുതകരമായി രക്ഷപ്പെട്ടു.

മിന്നലിൻ്റെ ആഘാതത്തിൽ വീടിൻ്റെ കരി ങ്കൽത്തറ വിണ്ടുകീറുകയും കിട പ്പുമുറിയിലെ ടൈൽസ് പൊട്ടിപ്പൊളിയുകയും ചെയ്തു.

ചുമരുകളിൽ വിള്ളൽ വീഴുകയും, വൈദ്യുത വിളക്കുകൾ തകർന്നു വീഴുകയും ചെയ്തു. വീടിന് സമീപമുള്ള പ്ലാവിലും മിന്നലേറ്റു. വാർഡ് കൗൺസിലർ മുഹമ്മദ് മൻസൂറാണ് വില്ലേജ് ഓഫിസിൽ വിവരം അറിയിച്ചത്. കെഎസ്ഇബി ഉദ്യോഗസ്‌ഥർ സ്ഥ‌ലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359879/lightning-strikes-house-in-koothuparamba-causing-damage)