---
title: "കുറഞ്ഞത് മൂന്ന് വനിതകളെങ്കിലും  മന്ത്രിസഭയിൽ വേണം ; രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവെന്നും  -ഷാനിമോൾ ഉസ്മാൻ"
english_title: "At least three women are needed in the cabinet; Ramesh Chennithala is the most senior leader - Shanimol Usman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359799/at-least-three-women-are-needed-in-the-cabinet-ramesh-chennithala-is-the-most-senior-leader-shanimol-usman"
published_at: "2026-05-16T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08287a170ec_Untitled-5_copy.jpg"
keywords: []
---

# കുറഞ്ഞത് മൂന്ന് വനിതകളെങ്കിലും  മന്ത്രിസഭയിൽ വേണം ; രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവെന്നും  -ഷാനിമോൾ ഉസ്മാൻ

> **Lead Summary:** മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്ന് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ ഷാനിമോൾ മന്ത്രിസഭയിലേക്ക് തന്നെയും പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ച്‌ വേണം മന്ത്രിസഭയിൽ ഒരാളെ ഉൾപെടുത്താനെന്നും ഷാനിമോൾ അഭിപ്രായപ്പെട്ടു. സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ മന്ത്രിയാകുമോ എന്ന് പറയാനാകില്ല. രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണം എന്നാണ് ആഗ്രഹം. അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.

## Article Content

മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്ന് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ ഷാനിമോൾ മന്ത്രിസഭയിലേക്ക് തന്നെയും പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ച്‌ വേണം മന്ത്രിസഭയിൽ ഒരാളെ ഉൾപെടുത്താനെന്നും ഷാനിമോൾ അഭിപ്രായപ്പെട്ടു. സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ മന്ത്രിയാകുമോ എന്ന് പറയാനാകില്ല. രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണം എന്നാണ് ആഗ്രഹം. അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.

അതേസമയം വി.ഡി. സതീശൻ മന്ത്രിസഭയിൽ മുസ്ലീം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാർ ഉണ്ടാകുമെന്ന് ഏകദേശം ധാരണയാതായാണ് വിവരം. ഉമ്മൻചാണ്ടി മന്ത്രിസഭയിലും ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാർ ഉണ്ടായിരുന്നു. ഇതുപോലെ തന്നെയാണ് സതീശൻ മന്ത്രിയിലും ഉണ്ടാവുകയെന്നാണ് വിവരം.

പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി, അഡ്വ.വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് മന്ത്രിസഭയിൽ ഉണ്ടാവുകയെന്നാണ് സൂചന. കെ. കുഞ്ഞാലിക്കുട്ടി വ്യവസായവും ഐടിയും കൈകാര്യം ചെയ്യും. ഷംസുദ്ദീന് വിദ്യാഭ്യാസമാണ് മാറ്റിവയ്ക്കുന്നത്.

പി.കെ. ബഷീറിന് ന്യൂനപക്ഷ വകുപ്പ്, പ്രവാസി ക്ഷേമം, ഹജ്ജ്, വഖഫ് ബോർഡ് എന്നി വകുപ്പുകളാവും നൽകുക. കെ.എം. ഷാജിക്ക് തദ്ദേശസ്വയം ഭരണം, അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറിന് പൊതുമരാമത്തും നൽകും. ലീഗ് മന്ത്രിമാരിൽ നിന്ന് എറണാകുളത്തെ പ്രതിനിധികരിച്ച് പി. രാജീവിനെ പരാജയപ്പെടുത്തിയ അബ്ദുൾ ഗഫൂർ ആകും മന്ത്രിസഭയിലെത്തുകയെന്നാണ് റിപ്പോർട്ട്. മന്ത്രി പദവി വീതംവയ്ക്കൽ ചർച്ച തലസ്ഥാനത്ത് പുരോഗമിക്കുകയാണ്. ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി എന്നി നേതാക്കൾ തലസ്ഥാനത്ത് തന്നെയുണ്ട്.

ലീഗ് മന്ത്രിമാർ ധാരണയായി ?

1. കുഞ്ഞാലിക്കുട്ടി : വ്യവസായം, ഐടി

2. അഡ്വ. എൻ.ഷംസുദ്ദീൻ : വിദ്യാഭ്യാസം

3. പി.കെ. ബഷീർ: ന്യൂനപക്ഷ, പ്രവാസി ക്ഷേമ, ഹജ്ജ്, വഖഫ്

4. കെ.എം. ഷാജി : തദ്ദേശ സ്വയംഭരണം

5. അഡ്വ. വി. ഇ. അബ്ദുൽ ഗഫൂർ : പൊതുമരാമത്ത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359799/at-least-three-women-are-needed-in-the-cabinet-ramesh-chennithala-is-the-most-senior-leader-shanimol-usman)