---
title: "നഗരത്തിൽ വീണ്ടും തീപ്പിടുത്തം ; സമീപത്തെ മൊബൈൽ ഷോപ്പുടമയുടെ ജാഗ്രതയിൽ തലശേരിയെ രക്ഷിച്ച് ഫയർഫോഴ്സ്"
english_title: "Fire breaks out again in the city; Fire force saves Thalassery after nearby mobile shop owner's alertness"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359753/fire-breaks-out-again-in-the-city-fire-force-saves-thalassery-after-nearby-mobile-shop-owners-alertness"
published_at: "2026-05-16T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0808eb63128_Untitled-3_copy.jpg"
keywords: []
---

# നഗരത്തിൽ വീണ്ടും തീപ്പിടുത്തം ; സമീപത്തെ മൊബൈൽ ഷോപ്പുടമയുടെ ജാഗ്രതയിൽ തലശേരിയെ രക്ഷിച്ച് ഫയർഫോഴ്സ്

> **Lead Summary:** തലശേരി: തലശേരി നഗരത്തിൽ വീണ്ടും തീപ്പിടുത്തം. ലിബർട്ടി പാരഡൈയ്സിന് മുന്നിലെ ഷറാറ പ്ലാസയുടെ നെയിം ബോർഡിനാണ് തീപ്പിടുത്തമുണ്ടായത്. രാത്രി 11.30 ഓടെയാണ് സംഭവം. നെയിം ബോർഡിലെ തീപ്പിടുത്തം കണ്ട സമീപത്തെ സൈഗോ മൊബൈൽ ഷോപ്പുടമ സജ്ജാദ് ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീടാണ് ഷറാറയിലെ ജീവനക്കാർ പോലും തീപ്പിടുത്തമറിയുന്നത്.

## Article Content

തലശേരി: തലശേരി നഗരത്തിൽ വീണ്ടും തീപ്പിടുത്തം. ലിബർട്ടി പാരഡൈയ്സിന് മുന്നിലെ ഷറാറ പ്ലാസയുടെ നെയിം ബോർഡിനാണ് തീപ്പിടുത്തമുണ്ടായത്. രാത്രി 11.30 ഓടെയാണ് സംഭവം. നെയിം ബോർഡിലെ തീപ്പിടുത്തം കണ്ട സമീപത്തെ സൈഗോ മൊബൈൽ ഷോപ്പുടമ സജ്ജാദ് ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീടാണ് ഷറാറയിലെ ജീവനക്കാർ പോലും തീപ്പിടുത്തമറിയുന്നത്.

ഇതിനോടകം സ്ഥലത്ത് കുതിച്ചെത്തിയ ഫയർഫോഴ്സ് ഉടൻ വെള്ളം ചീറ്റി തീയണച്ചു. നെയിം ബോർഡ് കത്തുന്നതിനിടെ അവശിഷ്ടങ്ങൾ ഉരുകി വീണ് താഴെ നിർത്തിയിട്ട കാറിന് കേടുപാടുകൾ ഉണ്ടായി. കാറിലും ഫയർഫോഴ്സ് വെള്ളം ചീറ്റി തിപ്പടരാനുള്ള സാഹചര്യം ഒഴിവാക്കി. തീപ്പിടുത്തം കണ്ടയുടനെ ഫയർഫോഴ്സിൽ വിവരമറിയിച്ച സജ്ജാദിനെ വ്യാപാരികളും, ഫയർഫോഴ്സ് സേനാംഗങ്ങളും അഭിനന്ദിച്ചു. തീയണക്കാൻ വൈകിയിരുന്നെങ്കിൽ കാറുകളിലേക്കടക്കം തീ പടരുമായിരുന്നു.

ലിബർട്ടി പാരഡൈയ്സിൽ സിനിമ കാണാനെത്തിയവരാണ് കാർ നിർത്തിയിട്ടിരുന്നത്. തലശേരി പൊലീസും സ്ഥലത്തെത്തി. തലശേരി നാരങ്ങാപ്പുറത്ത് പ്രവർത്തിക്കുന്ന കെ.എഫ്.സിയിൽ കഴിഞ്ഞദിവസം തീപ്പിടുത്തമുണ്ടായിരുന്നു. കൂറ്റൻ ജനറേറ്ററിനായിരുന്നു തീപ്പിടിച്ചത്. ഇവിടെയും ഫയർഫോഴ്സിന്റെ കൃത്യതയാർന്ന ഇടപെടലാണ് വൻ അപകടമൊഴിവാക്കിയത്. ജനറേറ്ററിൽ 40 ലിറ്ററോളം ഡീസലുണ്ടായിരുന്നു.

സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ ജി.

ഷിജിത്ത്

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ

ദിതീഷ്

റിജിൽ ശ്രീജേഷ് രഞ്ജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359753/fire-breaks-out-again-in-the-city-fire-force-saves-thalassery-after-nearby-mobile-shop-owners-alertness)