---
title: "ആയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം"
english_title: "Car and bike collide in Ayur; young man dies tragically"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359735/car-and-bike-collide-in-ayur-young-man-dies-tragically"
published_at: "2026-05-16T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07f6f58bbd6_6a07c005cec51_accident.jpg"
keywords: []
---

# ആയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റോഡുവിള സ്വദേശി അൻവർഷാ ആണ് മരിച്ചത്.

## Article Content

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റോഡുവിള സ്വദേശി അൻവർഷാ ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ അജ്മൽ (26), അഫ്സൽ (22) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയായിരുന്നു അപകടം.

ആയൂരിൽ നിന്നും ചടയമംഗലത്തേക്ക് വരികയായിരുന്ന കാർ എം സി റോഡിലേക്ക് കയറുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു പേരാണ് ബൈക്കിൽ യാത്ര ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻവർഷായുടെ മരണം സംഭവിച്ചു.

ഗുരുതരമായി പരുക്കേറ്റ അജ്മലിനെയും അഫ്സലിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കടക്കൽ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അൻവർഷായുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359735/car-and-bike-collide-in-ayur-young-man-dies-tragically)