---
title: "ഇന്ന് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത് 40 വർഷം മുൻപുള്ള റാങ്കുകാരി ; നൽകാനുള്ളത് ഒരേയൊരു സന്ദേശം, 'സ്വപ്നം കാണുക, നേടിയെടുക്കുക'"
english_title: "SSLC results announced today by a girl who ranked 40 years ago; the only message to give is, 'Dream and achieve'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359657/sslc-results-announced-today-by-a-girl-who-ranked-40-years-ago-the-only-message-to-give-is-dream-and-achieve"
published_at: "2026-05-15T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a070d3ec3de9_Untitled-3_copy.jpg"
keywords: []
---

# ഇന്ന് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത് 40 വർഷം മുൻപുള്ള റാങ്കുകാരി ; നൽകാനുള്ളത് ഒരേയൊരു സന്ദേശം, 'സ്വപ്നം കാണുക, നേടിയെടുക്കുക'

> **Lead Summary:** > വിജയത്തിന്റെ മധുരവും റാങ്കിന്റെ തിളക്കവും സ്വയം അനുഭവിച്ചറിഞ്ഞ ഒരാൾ തന്നെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിധി പ്രഖ്യാപിക്കാനെത്തിയത് ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തെ സവിശേഷമാക്കി. 1986-ലെ എസ്എസ്എൽസി മൂന്നാം റാങ്കുകാരിയായിരുന്ന ഷർമിള മേരി ജോസഫ് ഐഎഎസ് ആണ് ഇന്ന് സംസ്ഥാനത്തെ ഫലം പ്രഖ്യാപിച്ചത്. പഴയ റാങ്കുകാരിയിൽ നിന്ന് ഇന്നത്തെ തലമുറയ്ക്കുള്ള സന്ദേശം ലളിതമാണ്, "സ്വപ്നം കാണുക, അത് നേടിയെടുക്കുക."

## Article Content

> വിജയത്തിന്റെ മധുരവും റാങ്കിന്റെ തിളക്കവും സ്വയം അനുഭവിച്ചറിഞ്ഞ ഒരാൾ തന്നെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിധി പ്രഖ്യാപിക്കാനെത്തിയത് ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനത്തെ സവിശേഷമാക്കി. 1986-ലെ എസ്എസ്എൽസി മൂന്നാം റാങ്കുകാരിയായിരുന്ന ഷർമിള മേരി ജോസഫ് ഐഎഎസ് ആണ് ഇന്ന് സംസ്ഥാനത്തെ ഫലം പ്രഖ്യാപിച്ചത്. പഴയ റാങ്കുകാരിയിൽ നിന്ന് ഇന്നത്തെ തലമുറയ്ക്കുള്ള സന്ദേശം ലളിതമാണ്, "സ്വപ്നം കാണുക, അത് നേടിയെടുക്കുക."

1986-ലെ എസ്എസ്എൽസി പരീക്ഷയിലായിരുന്നു ഷര്‍മിള മൂന്നാം റാങ്ക് തിളക്കം കൈവരിച്ചത്. അന്നത്തെ പത്രങ്ങളെല്ലാം ആഘോഷമാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഷര്‍മിളയുടേത്. പുതിയ ഫലം പ്രഖ്യാപിക്കുമ്പോൾ, അന്നത്തെ കുട്ടിയുടെ സന്തോഷവും കൗതുകവും ഇന്നും ഓര്‍മയിലുണ്ട് ഷര്‍മിളയ്ക്ക്.

ഫലം പ്രഖ്യാപിക്കാൻ ലഭിച്ച ഈ അവസരത്തെ ഒരു വലിയ നിയോഗമായാണ് കാണുന്നതെന്ന് ഷർമിള മേരി ജോസഫ് പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ഏതൊരാൾക്കും ഉന്നതങ്ങളിൽ എത്താമെന്നതിന്റെ ഉത്തമ ഉദാഹരണമായി അവർ വിദ്യാർത്ഥികൾക്ക് മുന്നിൽ നിൽക്കുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359657/sslc-results-announced-today-by-a-girl-who-ranked-40-years-ago-the-only-message-to-give-is-dream-and-achieve)