---
title: "വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ"
english_title: "Interstate worker found hanging in under-construction building in Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359613/interstate-worker-found-hanging-in-under-construction-building-in-vadakara"
published_at: "2026-05-15T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06ec75f1e1e_42fd1a56-dacd-4f8c-804f-d88ad28e8bfd.jfif"
keywords: []
---

# വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** വടകര ടൗണിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

## Article Content

വടകര ടൗണിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പശ്ചിമ ബംഗാൾ ജാൽപൈഗുരി ദോലഗുരി സ്വദേശി ഗോവിന്ദ മണ്ഡലിന്റെ മകൻ സുജൻ മണ്ഡൽ (23) ആണ് മരണപ്പെട്ടത്. വടകര കീർത്തി തിയേറ്ററിന് സമീപമുള്ള റഫ മാർട്ടിന്റെ പിൻവശത്ത് പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് സംഭവം.

ഇന്നലെ രാത്രി 7.30-നും ഇന്ന് രാവിലെ 7.30-നും ഇടയിലുള്ള സമയത്താണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ കോൺക്രീറ്റ് ബീമിലെ ഹൂക്കിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രാവിലെ മറ്റ് തൊഴിലാളികൾ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

മരണപ്പെട്ട സുജൻ മണ്ഡൽ ജോലി ചെയ്യുന്ന സൈറ്റിലെ സൂപ്പർവൈസറും പാലയാടുനട കിഴക്കേ പുതിയോട്ടിൽ സ്വദേശിയുമായ പ്രമോദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും വടകര പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359613/interstate-worker-found-hanging-in-under-construction-building-in-vadakara)