---
title: "‘സർ.....ലഡു’; വടകരയിൽ ഷാഫി പറമ്പിലിന്റെ ഓഫീസിലെത്തി ലഡു വിതരണം ചെയ്‌ത്‌ സതീശൻ അനുകൂലികൾ"
english_title: "Satheesan supporters visit Shafi Parambil's office in Vadakara and distribute laddus"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359533/satheesan-supporters-visit-shafi-parambils-office-in-vadakara-and-distribute-laddus"
published_at: "2026-05-15T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06b774e40b6_6a05e50ce63c3_vatakara.jpg"
keywords: []
---

# ‘സർ.....ലഡു’; വടകരയിൽ ഷാഫി പറമ്പിലിന്റെ ഓഫീസിലെത്തി ലഡു വിതരണം ചെയ്‌ത്‌ സതീശൻ അനുകൂലികൾ

> **Lead Summary:** വടകര: വടകരയിൽ ഷാഫി പറമ്പിലിനെതിരെ വി ഡി സതീശൻ അനുകൂലികളുടെ പരിഹാസം. ഷാഫി പറമ്പിലിൻ്റെ വടകരയിലെ എം പി ഓഫീസിൽ എത്തി കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം ചെയ്തു.ഷാഫി പറമ്പിൽ കെ സി വേണുഗോപാലിനെ അനുകൂലിച്ചതിൽ വടകരയിൽ വ്യാപകമായി സൈബർ പ്രചരണം നടക്കുന്നതിനിടയിലാണ് പ്രവർത്തകർ ഓഫീസിലെത്തിയത്.

## Article Content

വടകര: വടകരയിൽ ഷാഫി പറമ്പിലിനെതിരെ വി ഡി സതീശൻ അനുകൂലികളുടെ പരിഹാസം. ഷാഫി പറമ്പിലിൻ്റെ വടകരയിലെ എം പി ഓഫീസിൽ എത്തി കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം ചെയ്തു.ഷാഫി പറമ്പിൽ കെ സി വേണുഗോപാലിനെ അനുകൂലിച്ചതിൽ വടകരയിൽ വ്യാപകമായി സൈബർ പ്രചരണം നടക്കുന്നതിനിടയിലാണ് പ്രവർത്തകർ ഓഫീസിലെത്തിയത്.

വി ഡി സതീശനായി പ്രകടനം നടത്തിയവരുടെ നേതൃത്വത്തിലായിരുന്നു ലഡുവിതരണം.അതേസമയം നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങളുമായി ഷാഫി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യു ഡി എഫിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ’ എന്നായിരുന്നു അദ്ദേഹം കുറിച്ചിരുന്നത്.

പക്ഷേ പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ 12,500 കമന്റുകൾ നിറഞ്ഞു. കെ.സി വേണുഗോപാലിന് വേണ്ടി ഷാഫി ഗ്രൂപ്പ് കളിച്ചുവെന്ന് ആരോപിച്ചുള്ളതായിരുന്നു മിക്ക കമന്റുകളും.

ജനങ്ങളാണ്​ ഹൈക്കമാൻഡെന്നും സത്യം കൂടെയുണ്ടെങ്കിൽ, ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ വെല്ലുവിളികൾ എത്ര വലുതായാലും ഒരു ശക്തിക്കും തടയാനാവില്ലെന്നും കമന്റുകളിൽ നിറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359533/satheesan-supporters-visit-shafi-parambils-office-in-vadakara-and-distribute-laddus)