---
title: "നാദാപുരത്ത് വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിയായ  യുവതിക്ക് പാമ്പ് കടിയേറ്റു ; കടിയേറ്റത് ഭക്ഷണം കഴിച്ച് വാഷ്ബേസിൽ നിന്ന് കൈ കഴുകുന്നതിനിടെ"
english_title: "A young woman, an employee at a commercial establishment in Nadapuram, was bitten by a snake; she was bitten while washing her hands at the washbasin after eating."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359411/a-young-woman-an-employee-at-a-commercial-establishment-in-nadapuram-was-bitten-by-a-snake-she-was-bitten-while-washing-her-hands-at-the-washbasin-after-eating"
published_at: "2026-05-14T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05b55a324a8_Untitled-1_copy.jpg"
keywords: []
---

# നാദാപുരത്ത് വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിയായ  യുവതിക്ക് പാമ്പ് കടിയേറ്റു ; കടിയേറ്റത് ഭക്ഷണം കഴിച്ച് വാഷ്ബേസിൽ നിന്ന് കൈ കഴുകുന്നതിനിടെ

> **Lead Summary:** നാദാപുരത്ത് സ്വകാര്യ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു. കക്കട്ട്സ്വദേശിനി സിന്ധുവിനാണ് കടിയേറ്റത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വാഷ്ബേസിൽ നിന്ന് കൈ കഴുകുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്.

## Article Content

നാദാപുരത്ത് സ്വകാര്യ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു. കക്കട്ട്സ്വദേശിനി സിന്ധുവിനാണ് കടിയേറ്റത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വാഷ്ബേസിൽ നിന്ന് കൈ കഴുകുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്.

ഉടനെ തന്നെ സിന്ധുവിനെ നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വാഷ്ബേസിനോട് ചെയർന്ന ചെറിയ ദ്വാരത്തിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. അതിനിടയിൽ കൈ കഴുകാൻ അടുത്തേക്ക് എത്തിയ സിന്ധുവിന്റെ കൈയിൽ പാമ്പ് കടിക്കുകയായിരുന്നു. ചെറിയ ഒരു പാമ്പാണ് കടിച്ചതെങ്കിലും ഏത് ഇനത്തിൽ പെട്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359411/a-young-woman-an-employee-at-a-commercial-establishment-in-nadapuram-was-bitten-by-a-snake-she-was-bitten-while-washing-her-hands-at-the-washbasin-after-eating)